റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

പ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രം

ന്യൂഡല്‍ഹി: പ്രതിരോധ ഉത്പ്പാദനമേഖലയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപവും സാങ്കേതികവിദ്യയും ആകർഷിക്കാൻ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്.ഡി.ഐ) ചട്ടങ്ങളില്‍ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

ഇതിനായി വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) വ്യവസായ മേഖലയിലെ പങ്കാളികളുമായി ചർച്ചകള്‍ തുടങ്ങി. 2020ല്‍ എഫ്.ഡി.ഐ പരിധി ഉയർത്തിയെങ്കിലും പ്രതീക്ഷിച്ച തോതില്‍ നിക്ഷേപം എത്തിയില്ല, പ്രതിരോധ വ്യവസായ ലൈസൻസുള്ള കമ്പനികളില്‍ 74 ശതമാനം വരെ വിദേശനിക്ഷേപം മുൻകൂർ അനുമതിയില്ലാതെയും അതിനു മുകളില്‍ 100 ശതമാനം വരെ സർക്കാർ അനുമതിയോടെയും അനുവദിച്ചിട്ടുണ്ട്.

2000 ഏപ്രില്‍ മുതല്‍ 2026 മാർച്ച്‌ വരെ പ്രതിരോധ വ്യവസായത്തിലെ എഫ്.ഡി.ഐ 3.23 കോടി ഡോളർ (307 കോടി രൂപ) മാത്രമാണ്. 2025-26 സാമ്പത്തിക വർഷത്തില്‍ മാത്രം ഈ വിഭാഗത്തില്‍ 45.1 ലക്ഷം ഡോളർ(42.81 കോടി രൂപ)നിക്ഷേപം ലഭിച്ചു.

അതേസമയം പ്രതിരോധ മേഖലയിലെ കമ്പനികള്‍ റിപ്പോർട്ട് ചെയ്ത മൊത്തം എഫ്.ഡി.ഐ 6,670.59 കോടി രൂപയാണെന്ന് സർക്കാരിന്റെ മറ്റൊരു രേഖയില്‍ പറയുന്നു. സമയപരിധിയിലെയും കണക്കെടുപ്പ് രീതികളിലെയും വ്യത്യാസമാണ് കണക്കുകളിലെ പൊരുത്തക്കേടിന് കാരണമെന്നാണ് വിശദീകരണം.

പ്രതിരോധ കയറ്റുമതിയില്‍ കുതിപ്പ്
വിദേശ നിക്ഷേപത്തില്‍ മാന്ദ്യമുണ്ടെങ്കിലും ഇന്ത്യയുടെ പ്രതിരോധ ഉത്പാദനവും കയറ്റുമതിയും റെക്കാഡ് ഉയരത്തിലാണ്. 2025-28ല്‍ പ്രതിരോധ ഉത്പാദനം 1,77,995 കോടി രൂപയായി. മുൻവർഷത്തെ 1,54,071 കോടിയെ അപേക്ഷിച്ച്‌ 15.6 ശതമാനമാണ് വളർച്ച. ഉത്പാദനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ 76 ശതമാനവും സ്വകാര്യമേഖല 24 ശതമാനവും പങ്കുവഹിച്ചു.

2025-26ല്‍ പ്രതിരോധ കയറ്റുമതി 62.66 ശതമാനം ഉയർന്ന് 38,424 കോടി രൂപയായി, സ്വകാര്യ മേഖലയുടെ സംഭാവന 17,353 കോടി രൂപയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടേത് 21,071 കോടി രൂപയുമാണ്. ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങള്‍ നിലവില്‍ 80ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

2029ലെ പ്രതിരോധ മേഖലയിലെ ഉത്പാദന ലക്ഷ്യം
3 ലക്ഷം കോടി രൂപ
കയറ്റുമതി ലക്ഷ്യം
50,000 കോടി രൂപ

X
Top