പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

റബർ കർഷകർക്ക് തിരിച്ചടി; വരും ദിവസങ്ങളിലും വില ഇടിയാന്‍ സാധ്യത

കോട്ടയം: റബർ കർഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. നിലവില്‍ റബറിന് 234 മുതല്‍ 236 രൂപ വരെയാണ് വില്‍പന നടക്കുന്നത്. വിപണിയില്‍ അനൗദ്യോഗികമായി 250 രൂപ കടന്നതിന് ശേഷമാണ് വില ഇടിവ്.

റബർവില ഇനിയും കൂടുമെന്ന ധാരണയില്‍ പല കർഷകരും ചരക്ക് വില്‍ക്കാതെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വരും ദിവസങ്ങളിലും വില ഇടിയാനാണ് സാധ്യത. അതിനാല്‍, കൈവശമുള്ള ചരക്കുകള്‍ വിറ്റു തീർക്കാനുള്ള തിടുക്കത്തിലാണ് കർഷകർ.

വിലയിടിവ് ബാധിച്ചത് ചെറുകിട കർഷകരെയാണ്. ഇവരാണ് അധികമായി ചരക്ക് സ്റ്റോക്ക് ചെയ്ത് വെച്ചിരുന്നത്. റബർ ബോർഡ് വിലയെക്കാള്‍ മൂന്ന് രൂപ വരെ കൂട്ടിയായിരുന്നു കർഷകർ റബർഷീറ്റുകള്‍ സംഭരിച്ചിരുന്നത്.

വില കുറഞ്ഞതോടെ വിപണി അരക്ഷിതാവസ്ഥ നേരിടുകയാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിലവർദ്ധനയ്ക്ക് കാരണമെന്നും ഇതു പരിഹരിക്കപ്പെടുന്നതിലൂടെ നിരക്ക് 180-190 രൂപയിലേക്ക് ഇടിയുമെന്നാണ് ടയർ വ്യാപാരികളുടെ കണക്കുകൂട്ടല്‍. റബർ ഉപഭോഗം റെക്കോർഡിലേക്ക് എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

രാജ്യത്തെ മുൻനിര റബർ വ്യാപാരികള്‍ സംയുക്തമായാണ് റബർ ഇറക്കുമതി ചെയ്യുന്നത്. കണ്ടെയ്‌നെർ ക്ഷാമം തീരുന്നതോടെ ഇറക്കുമതി സുഗമമാകുമെന്നും ഒരു ലക്ഷം ടണ്‍ റബർ ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.

X
Top