
മുംബൈ: തണുപ്പന്‍ തുടക്കത്തിന് ശേഷം വെള്ളിയാഴ്ച, വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 90.27 പോയിന്റ് അഥവാ 0.14 ശതമാനം നേട്ടത്തില്‍ 65875.91 ലെവലിലും നിഫ്റ്റി 19 പോയിന്റ് അഥവാ 0.10 ശതമാനം നേട്ടത്തില്‍ 19516.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1750 ഓഹരികള്‍ മുന്നേറുമ്പോള്‍ 1112 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
120 ഓഹരി വിലകളില്‍ മാറ്റമില്ല. ടൈറ്റന്‍ കമ്പനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്‍ഡ് എം, ആക്‌സിസ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ബജാജ് ഫിനാന്‍സ്,പവര്‍ഗ്രിഡ് അപ്പോളോ ഹോസ്പിറ്റല്‍സ്,ഹീറോ മോട്ടോകോര്‍പ്,നെസ്ലെ എന്നിവ നഷ്ടം നേരിട്ടു.
മേഖല തലത്തില്‍ റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 0.5 ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബാങ്കിംഗ് തീമുകളില്‍ വില്‍പന ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം കരുത്താര്‍ജ്ജിച്ചു.






