
മുംബൈ: ബുധനാഴ്ചയും വിപണി പുതു ഉയരം കുറിച്ചു. സെന്‍സെക്‌സ് 305.47 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 67100.61 ലെവലിലും നിഫ്റ്റി 86.50 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 19835.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.2022 ഓഹരികള്‍ മുന്നേറുമ്പോള്‍ 795 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
111 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,ഡിവിസ് ലാബ്‌സ്,ഇന്‍ഫോസിസ്,സണ്‍ ഫാര്‍മ,അപ്പോളോ ഹോസ്പിറ്റല്‍സ്,ബജാജ് ഫിനാന്‍സ്,ഡോ.റെഡ്ഡീസ് ലാബ്‌സ്,ബ്രിട്ടാനിയ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. ഹിന്‍ഡാല്‍കോ,ഹീറോ മോട്ടോകോര്‍പ്,മഹീന്ദ്രആന്റ് മഹീന്ദ്ര,എല്‍ടിഐമൈന്‍ഡ്ട്രീ,മാരുതി സുസുക്കി.ഭാരതി എയര്‍ടെല്‍,എച്ച്ഡിഎഫ്‌സി ലൈഫ്,എസ്ബിഐ ലൈഫ്,ഏഷ്യന്‍ പെയിന്റ്‌സ്,നെസ്ലെ എന്നിവ നഷ്ടം വരുത്തി.
വാഹനമൊഴിച്ചുള്ള മേഖലകള്‍ നേട്ടമുണ്ടാക്കുമ്പോള്‍ റിയാലിറ്റി അരശതമാനവും ഊര്‍ജ്ജം ഒരു ശതമാനവുമുയര്‍ന്നു.ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.63 ശതമാനവും മിഡ്ക്യാപ് 0.52 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.






