
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 164.99 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 65558.89 ലെവലിലും നിഫ്റ്റി 29.50 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 19413.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1322 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2037 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
129 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ടിസിഎസ്,എല്‍ടിഐമൈന്‍ഡ്ട്രീ,ടെക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ,ബിപിസിഎല്‍,യുപിഎല്‍,മാരുതി സുസുക്കി എന്നിവ നഷ്ടം നേരിട്ടു.
മേഖലകളില്‍ വാഹനം,കാപിറ്റല്‍ ഗുഡ്‌സ്,എഫ്എംസിജി,ഹെല്‍ത്ത് കെയര്‍,ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവ ഇടിവ് നേരിട്ടപ്പോള്‍ ബാങ്ക്, റിയാലിറ്റി, ഐടി എന്നിവയില്‍ വാങ്ങല്‍ ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം ദുര്‍ബലമായി.






