
മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും റെക്കോര്‍ഡ് ഉയരം കുറിച്ചു. നിലവില്‍ സെന്‍സെക്‌സ് 129.45 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 66190.35 ലെവലിലും നിഫ്റ്റി 48.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 19613.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2080 ഓഹരികള്‍ മുന്നേറുമ്പോള്‍ 904 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
138 ഓഹരി വിലകളില്‍ മാറ്റമില്ല. എല്‍ടിഐ മൈന്‍ഡ് ട്രീ അദാനി പോര്‍ട്ട്‌സ്,വിപ്രോ,അപ്പോളോ ഹോസ്പിറ്റല്‍സ്,ഡോ.റെഡ്ഡീസ്,അദാനി പോര്‍ട്ട്‌സ്, ഇന്‍ഫോസിസ്,ഏഷ്യന്‍ പെയിന്റ്‌സ്,എച്ച്‌സിഎല്‍ ടെക്ക്,പവര്‍ഗ്രിഡ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിക്കുന്നത്.ഒഎന്‍ജിസി,ഹീറോ മോട്ടോകോര്‍പ്,ഭാരതി എയര്‍ടെല്‍,എസ്ബിഐ ലൈഫ്,ടാറ്റ മോട്ടോഴ്‌സ്,ഐസിഐസിഐ ബാങ്ക്,എച്ച്ഡിഎഫ്‌സി ലൈഫ്,ആക്‌സിസ് ബാങ്ക്,എച്ച്ഡിഎഫ്‌സി ബാങ്ക്,എന്‍ടിപിസി എന്നിവ നഷ്ടം നേരിട്ടു.
മേഖലകളില്‍ ഫാര്‍മ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,ലോഹം,എഫ്എംസിജി,ഊര്‍ജ്ജം എന്നിവ അര ശതമാനം വീതമുയര്‍ന്നപ്പോള്‍ ബാങ്കിംഗ്, റിയാലിറ്റി മേഖലകളില്‍ വില്‍പന ദൃശ്യമാണ്. ബിഎസ്ഇ സ്‌മോള്‍ക്യാപ് 1.01 ശതമാനവും മിഡ്ക്യാപ് 0.55 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്..






