രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

സ്ഥിര മൂലധന ഫണ്ടുകള്‍ അനുവദിക്കാനൊരുങ്ങി സെബി

ന്യൂഡല്‍ഹി: സ്ഥിര മൂലധന ഫണ്ടുകള്‍ അഥവാ പെര്‍പച്വല്‍ ഫണ്ടുകള്‍ രാജ്യത്ത് അനുവദിക്കാനൊരുങ്ങുകയാണ് സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇത്തരം ഫണ്ടുകള്‍ കാലപരിധിയില്ലാതെ നിക്ഷേപം സ്വീകരിക്കുന്നു. പെട്ടെന്ന് റെഡീം ചെയ്യാത്ത, തുടര്‍ച്ചയായി വരുമാനം ആവശ്യമുള്ള പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയെയാണ് നിക്ഷേപകരായി ലക്ഷ്യം വയ്ക്കുന്നത്.

5,10,15 വര്‍ഷത്തെ ലോക്ക് ഇന്നിന് ശേഷമായിരിക്കും നിക്ഷേപത്തിന്റെ ഒരു ഭാഗം വീണ്ടെടുക്കാനുള്ള ഓപ്ഷന്‍. പരിമിത കാലാവധിയുള്ള പിഇ ഫണ്ടുകള്‍ക്ക് ബദലായി നിക്ഷേപകര്‍ പിസിവികളെ പരിഗണിക്കുമെന്ന് സെബി കരുതുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ഇവ ഇതിനോടകം പ്രചാരം നേടിയിട്ടുണ്ട്.

കാലാധിയില്ലാത്തതിനാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണിവ. ലിസ്റ്റ് ചെയ്യാതെയോ ചെയ്യപ്പെടാതെയോ ഫണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാം. ദീര്‍ഘകാല ഇടവേളകളില്‍ വീണ്ടെടുക്കല്‍ ഓപ്ഷനും അനുവദിക്കുന്നു, സെബി പറഞ്ഞു. ഇത് ഫണ്ട് മാനേര്‍മാരെ സംബന്ധിച്ച് ഉപകാരപ്രദമാണ്.

X
Top