
ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സി (എന്‍ഐഎസ്എം) ലെ വിദ്യാഭ്യാസ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സെബിയെ അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദങ്ങള്‍, ഡിപ്ലോമകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യ്ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം മാര്‍ക്കറ്റ് റെഗുലേറ്ററില്‍ നിക്ഷേപ്തമാകും.
വില്‍പ്പന, ഉപദേശം, പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക നിയമം പാലിക്കല്‍ എന്നിങ്ങനെനിര്‍ണായക മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 20-ലധികം പ്രോഗ്രാമുകളാണ് എന്‍ഐഎസ്എം നടത്തുന്നത്. സെബിയുടെ കീഴിലാണ് സ്ഥാപനമുള്ളത്.
ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പ്രൊഫഷന്റെ നിയന്ത്രണത്തിനും ലൈസന്‍സിംഗിനുമുള്ള അധികാരം സ്ഥാപനത്തിനാണ്.





