ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

നാല് കമ്പനികളുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ സെബി

മുംബൈ: ഇന്‍ഫിനിറ്റി റിയല്‍കോണ്‍, സുമംഗല് ഇന്‍ഡസ്ട്രീസ,ജിഎസ്എച്ച്പി റിയല്‍ടെക് ലിമിറ്റഡ്, ഇന്‍ഫോകെയര്‍ ഇന്‍ഫ്രാ ലിമിറ്റഡ ്എന്നീ് കമ്പനികളുടെ സ്വത്തുക്കള്‍ ജനുവരി 10 ന് ലേലം ചെയ്യുമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അറിയിച്ചു. അനധികൃതമായി സ്വരൂപിച്ച പണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. മൊത്തം 25 വസ്തുവകകള്‍ റിസര്‍വ് വിലയായ 12.2 കോടി രൂപയ്ക്ക് ലേലം ചെയ്യും.

പ്രോപ്പര്‍ട്ടികളില്‍ 16 എണ്ണം ഇന്‍ഫിനിറ്റി റിയല്‍കോണിന്റേതാണ്.അഞ്ചെണ്ണം സുമംഗല് ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം വീതം ജിഎസ്എച്ച്പി റിയല്‍ടെക്, ഇന്‍ഫോകെയര്‍ ഇന്‍ഫ്രാ എന്നിവയുടേതുമാണ്. ലാന്‍ഡ് പാഴ്‌സലുകള്‍, പ്ലോട്ടുകള്‍, ഒറ്റനില കെട്ടിടങ്ങള്‍, പശ്ചിമ ബംഗാളില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫ്‌ലാറ്റ് എന്നിവ വസ്തുവകകളില്‍ ഉള്‍പ്പെടുന്നു.

ഇ പൊക്യുര്‍മെന്റ് ടെക്‌നോളജീസാണ് ഇ-ലേല സേവനങ്ങള്‍ നിര്‍ഹിക്കുക.ബിഡ് സമര്‍പ്പിക്കുന്നതിന് മുമ്പ് ബാധ്യതകള്‍, ലേലത്തില്‍ വച്ചിരിക്കുന്ന വസ്തുവകകളുടെ തലക്കെട്ട്, ക്ലെയിമുകള്‍ എന്നിവയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തണമെന്ന് ലേലക്കാരോട് റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചു.

X
Top