രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

അനധികൃത സോഷ്യല്‍ മീഡിയ സ്‌റ്റോക്ക് ടിപ്‌സ് കമ്പനികള്‍ക്കെതിരെ സെബി നടപടി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി അനധികൃത സ്റ്റോക്ക് ടിപ്പുകള്‍ നല്‍കിയവര്‍ക്കെതിരെ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇത്തരത്തിലുള്ള നാല് പേരെ ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞേക്കും. പിഴ, ഇതുവഴി നേടിയ ആദായം തിരികെ വാങ്ങല്‍ എന്നിവയും പരിഗണനയിലുണ്ട്.

എന്‍ഫോഴ്സ്മെന്റ് നടപടി നേരിടാന്‍ സാധ്യതയുള്ള കമ്പനികള്‍ ഡിജിറ്റല്‍ നിക്ഷേപ പ്ലാറ്റ്ഫോമുകളാണ്, അവ ഉചിതമായ റെഗുലേറ്ററി ലൈസന്‍സുകളില്ലാതെ സാമ്പത്തിക ഉല്‍പ്പന്നങ്ങളും നിക്ഷേപ ഉപദേശങ്ങളും വാഗ്ദാനം ചെയ്യുന്നു, വൃത്തങ്ങള്‍ പറഞ്ഞു.അനധികൃത സ്റ്റോക്ക് ടിപ്പുകള്‍ നല്‍കുന്നവര്‍ക്ക് തടയിടാന്‍ നിരവധി ഓര്‍ഡറുകളാണ് കഴിഞ്ഞ 12 മാസത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പുറത്തിറക്കിയത്.

ഇത് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപദേശകര്‍ക്ക് മാത്രമേ നിക്ഷേപ ഉപദേശം നല്‍കാന്‍ കഴിയൂ. അതേസമയം ഏത് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെയാണ് നടപടിയെന്ന കാര്യം വ്യക്തമല്ല.

X
Top