ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

വിദേശ ഫണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ വെളിപെടുത്താന്‍ കസ്റ്റോഡിയന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

മുംബൈ: ഓഫ്ഷോര്‍ ഫണ്ട് ഉടമകളുടേയും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെയും വിശദാംശങ്ങള്‍ പങ്കിടാന്‍ കസ്റ്റോഡിയന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). സെപ്റ്റംബര്‍ അവസാനത്തോടെ വിശദാംശങ്ങള്‍ പങ്കിടാനാണ് നിര്‍ദ്ദേശം.ഉടമകളുടെയും നിക്ഷേപകരുടേയും ഗുണഭോക്താക്കളുടേയും പേരുകള്‍ സെബി ആവശ്യപ്പെട്ടിട്ടുണ്ട്.

വിവരങ്ങള്‍ വെളിപെടുത്താന്‍ തയ്യാറാകാത്ത വിദേശ ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. അത്തരം ഫണ്ടുകളോട് ഹോള്‍ഡിംഗുകള്‍ ലിക്വിഡേറ്റ് ചെയ്യപ്പെടാന്‍ ആവശ്യപ്പെടും. 2024 മാര്‍ച്ചോടെ ഹോള്‍ഡിംഗുകള്‍ വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവില്‍ 11,000 വിദേശ ഫണ്ടുകളാണ് നിലവില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

X
Top