
മുംബൈ: ആനുകാലിക റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പുതിയ ആവശ്യകതകള്‍ പാലിക്കുന്നതില്‍ വലിയ രജിസ്ട്രാര്‍മാര്‍ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി തിങ്കളാഴ്ച ഇളവ് നല്‍കി. ഇഷ്യൂ രജിസ്ട്രാര്‍ / ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍ക്ക് (ആര്‍ടിഎ) 60 ദിവസത്തെ ഇളവാണ് ലഭ്യമായത്.
‘ഒരു പുതിയ ക്യുആര്‍ടിഎ നടപ്പിലാക്കേണ്ട വിവിധ സംവിധാനങ്ങളും നടപടിക്രമങ്ങളും കണക്കിലെടുത്ത്, ഒരു ക്യുആര്‍ടിഎയായി വര്‍ഗ്ഗീകരിച്ച തീയതി മുതല്‍ 60 ദിവസത്തെ ഇളവ് നല്‍കിയതായി ‘സെബി പറഞ്ഞു
ലിസ്റ്റഡ് കമ്പനികള്‍ക്കായി നല്‍കുന്ന ഫിസിക്കല്‍, ഡീമാറ്റ് ഫോളിയോകളുടെ സംയോജിത എണ്ണം 2 കോടി കവിയുകയാണെങ്കില്‍, ഒരു ആര്‍ടിഎയെ ക്യുആര്‍ടിഎ (ക്വാളിഫൈഡ് ആര്‍ടിഎ) ആയി തരംതിരിക്കുമെന്നാണ് നിയമം പറയുന്നത്.
ക്യുആര്‍ടിഎ ആയി തരംതിരിക്കുകയാണെങ്കില്‍, അഞ്ച് പ്രവൃത്തി ദിവസത്തിനകം സെബിക്ക് ഒരു അറിയിപ്പ് നല്‍കേണ്ടതുണ്ട്. കൂടാതെ,ഫോളിയോകളുടെ എണ്ണത്തിലുള്ള ഇടിവ് പരിഗണിക്കാതെ തന്നെ അടുത്ത 3 സാമ്പത്തിക വര്‍ഷത്തേക്ക് ആര്‍ടിഎകളെ ക്യൂഅര്‍ടിഎകളായി പരിഗണിക്കുമെന്നും റെഗുലേറ്റര്‍ പറയുന്നു.
2017 സെപ്റ്റംബറില്‍, നിര്‍ണായക സംവിധാനങ്ങളിലേക്ക് പ്രവേശനമുള്ള ഔട്ട്സോഴ്സ് ജീവനക്കാരുടെ കര്‍ശനമായ മേല്‍നോട്ടം ഉള്‍പ്പെടെ, ശക്തമായ സൈബര്‍ സുരക്ഷാ ചട്ടക്കൂട് സ്ഥാപിക്കാന്‍ റെഗുലേറ്റര്‍ ക്യുആര്‍ടിഒകളോട് ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ സിസ്റ്റങ്ങളുടെ വാര്‍ഷിക ഓഡിറ്റിന് പുറമെ, അനധികൃതമോ അസാധാരണമോ ആയ സിസ്റ്റം പ്രവര്‍ത്തനങ്ങളോ അസാധാരണമായ ഓണ്‍ലൈന്‍ ഇടപാടുകളോ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഉചിതമായ അലേര്‍ട്ടുകള്‍ സൃഷ്ടിക്കണം.
ഓഡിറ്റ് റിപ്പോര്‍ട്ടും ബോര്‍ഡില്‍ നിന്നുള്ള അഭിപ്രായങ്ങളും സാമ്പത്തിക വര്‍ഷാവസാനം മുതല്‍ മൂന്ന് മാസത്തിനകം സെബിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.





