രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

പ്രതിവര്‍ഷം ശരാശരി 30,000 വിസില്‍ ബ്ലോവര്‍ പരാതികള്‍ ലഭിക്കുന്നു – സെബി ചീഫ് വിജിലന്‍സ് ഓഫീസര്‍

മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ക്ക് ഒരു വര്‍ഷത്തില്‍ ശരാശരി 30,000 വിസില്‍ ബ്ലോവര്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് സെബി ചീഫ് വിജിലന്‍സ് ഓഫീസര്‍ യാത്രി ദവേ വിതേകര്‍.

വിസില്‍ ബ്ലോവേഴ്‌സിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’വിസില്‍ ബ്ലോവര്‍ പോളിസി വ്യക്തിക്കും സ്ഥാപനത്തിനും (അതിനുള്ളിലോ പുറത്തോ) ആരോഗ്യകരമായ ഒരു ഇടപെടല്‍ നടത്താന്‍ സുരക്ഷിതമായ ഇടം നല്‍കുന്നു. വിസില്‍ ബ്ലോവര്‍മാര്‍ ഏതൊരു സംഘടനയുടെയും ചെവിയും കണ്ണുമാണ്.

അതുകൊണ്ടാണ്് നയം ശാക്തീകരിക്കാനും ഇത്തരം ഇടപെടല്‍ അനുദിക്കാനും ഉദ്ദേശിക്കുന്നത്. പക്ഷേ, നിസ്സാരവും നികൃഷ്ടവുമായ പരാതികളോടെ ഈ നയം ദുരുപയോഗം ചെയ്യരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം അവര്‍ വലിയ സാധ്യതകളെ ഇല്ലാതാക്കുകയാണ്.

അസോചം സംഘടിപ്പിച്ച അന്താരാഷ്ട്ര വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ വിസില്‍ ബ്ലോവര്‍ പോളിസിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു വിതേകര്‍. അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള പരാതികള്‍ പൊതുവേ ഗൗരവമില്ലാത്തതാകുമന്ന് അവര്‍ പറഞ്ഞു.

X
Top