ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

20 ഓളം ഇതര നിക്ഷേപ സ്ഥാപനങ്ങള്‍ക്കെതിരെ സെബി അന്വേഷണം

മുംബൈ: 10,000 കോടി രൂപ കൈകാര്യം ചെയ്യുന്ന 20 തോളം ഇതര നിക്ഷേപ ഫണ്ടുകളുടെ (എഐഎഫ്) പ്രവര്‍ത്തന രീതികള്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓപ് ഇന്ത്യ (സെബി) അന്വേഷണവിധേയമാക്കുന്നു. സുതാര്യത സംബന്ധിച്ച ആരോപണങ്ങളാണ് സെബി അന്വേഷിക്കുന്നത്.

ഡിവിഡന്റ് സ്ട്രിപ്പിംഗ്, അപര്യാപ്തമായ വൈവിധ്യവല്‍ക്കരണം, നിയന്ത്രണത്തിലെ പെട്ടെന്നുള്ള മാറ്റം, പ്രസ്താവിച്ച നിക്ഷേപ മാന്‍ഡേറ്റ് പാലിക്കാത്തത്, താല്‍പ്പര്യ വൈരുദ്ധ്യങ്ങള്‍, മൂല്യനിര്‍ണ്ണയ നയങ്ങള്‍, മുന്‍ഗണനാ പേഔട്ടുകള്‍, ഔട്ട്‌സോഴ്‌സിംഗ് മാനേജ്‌മെന്റ് (നിക്ഷേപങ്ങളുടെ) എന്നിവ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നതായി ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

എഐഎഫുകള്‍ മറ്റ് ഇക്വിറ്റി നിക്ഷേപങ്ങളെപ്പോലെ സുരക്ഷിതമായിരിക്കണമെന്ന് സെബിയുടെ മുഴുവന്‍ സമയ ഡയറക്ടറായ അശ്വനി ഭാട്ടിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലിസ്റ്റ് ചെയ്യപ്പെടാത്ത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ അനുമതിയുള്ളതിനാല്‍ എഐഎഫ് റിസ്‌ക്ക് കൂടിയ ഫണ്ടുകളാണ്.

കാറ്റഗറി I, കാറ്റഗറി II, കാറ്റഗറി III എന്നിങ്ങനെയാണ് എഐഎഫ് തരംതിരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കാറ്റഗറി കക വിന് ഒഴികെ മറ്റുള്ളവയ്ക്ക് കടമെടുത്ത ഫണ്ടുകള്‍ ഉപയോഗിക്കാം.

X
Top