“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയുടെ അക്കൗണ്ടുകള്‍ കണ്ടുകെട്ടാന്‍ സെബി ഉത്തരവ്

മുംബൈ: സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയുടെയും മറ്റ് മൂന്ന് പേരുടെയും ബാങ്ക്, ഡീമാറ്റ് അക്കൗണ്ടുകള്‍ കണ്ടുകെട്ടാന്‍ സെബി ബുധനാഴ്ച ഉത്തരവിട്ടു.
അനധികൃത കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (ഒഎഫ്സിഡി) ഇഷ്യു ചെയ്ത ഇവര്‍ക്കെതിരെ സെബി 6 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഈ തുക കണ്ടുകെട്ടുന്നതിനാണ് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്യുന്നത്.

സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനെ (ഇപ്പോള്‍ സഹാറ കമ്മോഡിറ്റി സര്‍വീസസ് കോര്‍പ്പറേഷന്‍ എന്നറിയപ്പെടുന്നു) തിരെയും സുബ്രത റോയ്, അശോക് റോയ് ചൗധരി, രവി ശങ്കര്‍ ദുബെ, വന്ദന ഭാര്‍ഗവ എന്നിവര്‍ക്കെതിരെയുമുള്ള 6.42 കോടി രൂപയുടെ റിക്കവറി നടപടികളാണ് സെബി ആരംഭിച്ചിരിക്കുന്നത്. പലിശയും ഇതുവരെയുള്ള ചെലവുകളും ചാര്‍ജ്ജുകളും ഇതില്‍ ഉള്‍പ്പെടുന്നു. അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് അനുവദിക്കരുതെന്ന് ബാങ്കുകളെ ചട്ടം കെട്ടിയിട്ടുണ്ട്.

അതേസമയം പണം ക്രെഡിറ്റ് ചെയ്യാനാകും. ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കൗണ്ടുകളും അറ്റാച്ച് ചെയ്യപ്പെടും. മേല്‍പറഞ്ഞ കക്ഷികള്‍ക്കെതിരെ പിഴ ചുമത്തി ജൂണിലാണ് സെബി ഉത്തരവിറക്കുന്നത്. 2008-09 കാലഘട്ടത്തിലാണ് സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും ഒഎഫ്‌സിഡികള്‍ ഇഷ്യു ചെയ്തത്.

ഡിസംബറിലും സമാന ഉത്തരവ് സഹാറ ഗ്രൂപ്പിനെതിരെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പുറപ്പെടുവിച്ചിരുന്നു. അത് നടപ്പിലാകാത്തതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.

X
Top