രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

സാമ്പത്തിക വിപണി സൂചികകളെ നിയന്ത്രിക്കാന്‍ സെബി

മുംബൈ:മ്യൂച്വല്‍ ഫണ്ട് പോലുള്ള നിക്ഷേപ ഫണ്ടുകള്‍ പിന്തുടരുന്ന ബെഞ്ച്മാര്‍ക്ക് സൂചികകളെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തില്‍ നിരവധി സൂചികകള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. നിഫ്റ്റി50, സെന്‍സെക്‌സ് പോലുളളവയുടെ മാതൃകയില്‍ ഫണ്ട് മാനേജര്‍മാരുടെ ഉപയുക്തതതയ്ക്ക് അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടവയാണ് ഇവ.

ഉദാഹരണത്തിന്, സജ്ജമാക്കിയ പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കി ഒരു സൂചിക ദാതാവിന് ആരോഗ്യ സംരക്ഷണ സൂചിക സൃഷ്ടിക്കാന്‍ കഴിയും. തങ്ങളുടെ നിഷ്‌ക്രിയ സ്‌ക്കീമുകള്‍ നടത്താനാണ് ഇത്തരം സൂചികകളെ എംസികള്‍ ട്രാക്ക് ചെയ്യുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ സബ്സിഡറികളോ എക്സ്ചേഞ്ചുകള്‍ക്കിടയിലുള്ള സംയുക്ത സംരംഭങ്ങളോ കൈകാര്യം ചെയ്യുന്ന നിഫ്റ്റി50 പോലുള്ളവയും ഫണ്ട് മാനേജര്‍മാര്‍ ബെഞ്ച്മാര്‍ക്കായി കരുതുന്നു.

മാര്‍ക്കറ്റ് റെഗുലേറ്റര്‍ പറയുന്നതനുസരിച്ച്, മാനേജ്‌മെന്റിന്റെ വിവേചനാധികാരം കാരണം സൂചികകളുടെ മാനദണ്ഡത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ കടന്നുകൂടും.ഉദാഹരണത്തിന്, ഒരു സൂചികയിലെ ഘടകങ്ങളുടെ പുനഃസന്തുലനം ഇന്‍ഡെക്‌സ് ദാതാവിന്റെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. ഫണ്ട് മാനേജര്‍മാരുടെ ഓഹരി തിരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാന്‍ ഇതുവഴി തല്‍പരകക്ഷികള്‍ക്ക് സാധിക്കും.

സൂചികയില്‍ ഒരു സ്റ്റോക്ക് ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഓഹരിയുടെ വിലയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ ഓഹരി വിലയെ അനധികൃതമായി സ്വാധീനിക്കാന്‍ സൂചിക സൃഷ്ടാക്കള്‍ക്കാകും. ഇത് പരിഹരിക്കാനായി സെബി ഒരു നിയന്ത്രണ ചട്ടക്കൂട് നിര്‍ദ്ദേശിക്കുന്നു.

സൂചിക ദാതാക്കള്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മറ്റ് രാജ്യക്കാരാണെങ്കില്‍ ദാതാവ് നിയമപരമായ സ്ഥാപനമായിരിക്കണം.കൂടാതെ കുറഞ്ഞത് 25 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കണം.

ഇന്‍ഡെക്‌സ് ദാതാക്കളായി പ്രവര്‍ത്തിക്കാന്‍ സ്വതന്ത്ര പ്രൊഫഷണലുകള്‍ക്ക് യോഗ്യതയില്ലെന്നും റെഗുലേറ്റര്‍ വ്യവസ്ഥ ചെയ്തു. സ്വന്തം താല്‍പര്യങ്ങള്‍ സൂചിക നിര്‍മ്മാണത്തില്‍ കടന്നുകൂടാതിരിക്കാന്‍ അവലോകന മേല്‍നോട്ട സമിതി സ്ഥാപിക്കുകയും മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സ്വതന്ത്ര ബാഹ്യ ഓഡിറ്റര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം.

സെബിയുടെ രജിസ്‌ട്രേഷന്‍ അനുവദിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യവിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാനദണ്ഡങ്ങള്‍പാലിക്കുന്ന ബെഞ്ച്മാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിര്‍ദ്ദിഷ്ട നിയന്ത്രണ ചട്ടക്കൂടില്‍ നിന്ന് ഒഴിവാക്കും. നിര്‍ദ്ദിഷ്ട ചട്ടക്കൂടിനെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍.

ജനുവരി 27 നകം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് കക്ഷികളോട് സെബി ആവശ്യപ്പെട്ടു.

X
Top