ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക ഏജന്‍സിയുമായി സെബി

നിക്ഷേപ പദ്ധതികളുടെ തെറ്റിദ്ധരിപ്പിച്ചുള്ള വില്പന തടയുകയെന്ന ലക്ഷ്യത്തോടെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പുതിയ ഏജന്‍സിക്ക് രൂപം നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ നടത്തുന്ന അവകാശവാദങ്ങള്‍ തടയാനും ലക്ഷ്യമിടുന്നു. പാസ്റ്റ് റിസ്‌ക് ആന്‍ഡ് റിട്ടേണ്‍ വെരിഫിക്കേഷന്‍ ഏജന്‍സി (PaRRVA)എന്ന സാങ്കേതിക വിദ്യ അധിഷ്ഠിതമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. താത്പര്യമുള്ളവ മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നത് തടയാനും മുന്‍കാല പ്രകടനം സുതാര്യമായ രീതിശാസ്ത്രം ഉപയോഗിച്ച് സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്താനും സംവിധാനം പ്രയോജനപ്പെടുമെന്ന് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കി.

പെരുപ്പിച്ചോ കെട്ടിച്ചമച്ചതോ ആയ നേട്ടകണക്കുകള്‍ കാണിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സെബിയുടെ നീക്കം. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച് നിക്ഷേപകരെ അംഗീകൃത സംവിധാനങ്ങളില്‍നിന്ന് അകറ്റുന്ന പ്രവണത ചെറുക്കാനും സെബി ലക്ഷ്യമിടുന്നു.
നിലവിലെ വ്യവസ്ഥകള്‍ പ്രകാരം ഓഹരി ബ്രോക്കര്‍മാര്‍ക്കും നിക്ഷേപ ഉപദേഷ്ടാക്കള്‍ക്കും അവരുടെ മുന്‍കാല പ്രകടനം എടുത്തുകാണിക്കാന്‍ അനുവാദമില്ല. യഥാര്‍ഥ ട്രക്ക് റെക്കോഡ് ഉണ്ടായിട്ടും ഇത്തരം അംഗീകൃത സ്ഥാപനങ്ങള്‍ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇതുമൂലം പ്രയാസം നേരിടുന്നതായി സെബി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ഏജന്‍സിയുടെ ഘടന
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി (PaRRVA)സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ഡാറ്റാ സെന്റര്‍) എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയാണ് സ്വീകരിക്കുക.
ലക്ഷ്യം
പ്രകടന റിപ്പോര്‍ട്ടിംഗില്‍ വിശ്വാസ്യതയും സ്ഥിരതയും കൊണ്ടുവരും.
പ്രവര്‍ത്തന രീതി
മുന്‍കാല പ്രകടനം സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്താന്‍ സുതാര്യമായ രീതിശാസ്ത്രം ഉപയോഗിക്കും.
പ്രയോജനം
ഡിജിറ്റല്‍ ഓഡിറ്റ് ട്രയലുകള്‍, തെറ്റായ വില്‍പ്പന കുറയ്ക്കല്‍, ഡാറ്റ എന്നിവയിലൂടെ നിക്ഷേപകര്‍ക്കും ഇടനിലക്കാര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്നു.
പുതിയ വ്യവസ്ഥകള്‍
PaRRVA-യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെബി പുറപ്പെടുവിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ PaRRVA സ്ഥിരീകരിച്ച റിട്ടേണുകള്‍ മാത്രം തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കാന്‍ ഇടനിലക്കാര്‍ക്ക് അനുവാദമില്ല.
സ്ഥിരീകരിച്ച പ്രകടനം നിര്‍ദിഷ്ട കാലയളവുകളിലേക്ക് മാത്രമായിരിക്കും.
അനുകൂലമായ നേട്ടം കാണിക്കുന്നതിനായി ഏകപക്ഷീയമായി തീയതികളോ സമയപരിധികളോ തിരഞ്ഞെടുക്കാന്‍ അനുവദിക്കില്ല.

X
Top