രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

നിക്ഷേപ ഉപദേഷ്ടാക്കള്‍ക്കും റിസര്‍ച്ച് അനലിസ്റ്റുകള്‍ക്കുമുള്ള നിയമങ്ങള്‍ കര്‍ശനമാക്കി സെബി

മുംബൈ: നിക്ഷേപ ഉപദേഷ്ടാക്കളെയും (ഐഎ) ഗവേഷണ വിശകലന വിദഗ്ധരെയും (ആര്‍എ) സാങ്കേതിക അല്ലെങ്കില്‍ നിയമപരമായ പദാവലി ഉപയോഗിക്കുന്നതില്‍ നിന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിലക്കി. പുതിയ പരസ്യനിയമാവലി പ്രകാരം ലഘുലേഖകള്‍, ഗവേഷണ റിപ്പോര്‍ട്ടുകള്‍, പത്ര അല്ലെങ്കില്‍ ടിവി പരസ്യങ്ങള്‍, മെയിലുകള്‍, ഇലക്ട്രോണിക് സന്ദേശമയയ്ക്കല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുള്‍പ്പെടെ ഐഎ അല്ലെങ്കില്‍ ആര്‍എ നല്‍കുന്ന എല്ലാത്തരം ആശയവിനിമയങ്ങളും പരസ്യങ്ങളായി പരിഗണിക്കും.ഓഹരി നിക്ഷേപത്തിലൂടെ വരുമാനം എന്ന തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കാന്‍ സെബി കഴിഞ്ഞമാസം പറഞ്ഞിരുന്നു.

മാര്‍ച്ച് 3-ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യയ്ക്ക് (AMFI) അയച്ച കത്തില്‍, പരസ്യ കോഡ് പാലിക്കാന്‍ സെബി കക്ഷികളെ നിര്‍ബന്ധിക്കുന്നു.

വിലക്കുകള്‍

ഏപ്രില്‍ 5-ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, അനുമാനങ്ങളുടെയോ പ്രവചനങ്ങളുടെയോ അടിസ്ഥാനത്തില്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ പക്ഷപാതപരമോ വഞ്ചനാപരമോ ആയ പ്രസ്താവനകള്‍ നടത്തരുത്.

നിക്ഷേപകരുടെ പരിചയക്കുറവും അറിവില്ലായ്മയും ചൂഷണം ചെയ്യാന്‍ പാടില്ല.

സാങ്കേതികമോ നിയമപരമോ ആയ പദങ്ങള്‍ അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ ഭാഷ ഉപയോഗിക്കുക, നിക്ഷേപകരുടെ ശ്രദ്ധ തിരിക്കുന്നേക്കാവുന്ന അമിതമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുക എന്നിവയും വിലക്കി.

വരുമാനവും ബാധ്യതയും ഉറപ്പുനല്‍കാനും സാധിക്കില്ല.

പരസ്യം നല്‍കുന്നതിന് മുമ്പ് അംഗീകൃത സൂപ്പര്‍വൈസറി ബോഡിയില്‍ നിന്ന് അനുമതി തേടണം.

സമ്മാനത്തുക, മെഡലുകള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ ഓഫര്‍ ചെയ്യുന്ന ഗെയിമുകള്‍, ലീഗുകള്‍, സ്‌കീമുകള്‍, മത്സരങ്ങള്‍ എന്നിവ നടത്താനും പാടില്ല.

വെളിപെടുത്തലുകള്‍
ഐഎ/ആര്‍എയുടെ പേര്, രജിസ്റ്റര്‍ ചെയ്ത ഓഫീസ് വിലാസം, സെബി രജിസ്‌ട്രേഷന്‍ നമ്പര്‍, മറ്റ് റെഗുലേറ്ററി വിശദാംശങ്ങള്‍ എന്നിവ പരസ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സ്ഥാപനങ്ങളോട് സെബി ആവശ്യപ്പെടുന്നു.

പരസ്യത്തിന്റെ രീതി എസ്എംഎസ്/സന്ദേശം/പോപ്പ്-അപ്പ്, സോഷ്യല്‍ മീഡിയ മുതലായവയാണെങ്കില്‍, പൂര്‍ണ്ണമായ പേര്, ലോഗോ/ബ്രാന്‍ഡ് നാമം, രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഓഫീസ് വിലാസം, സെബി രജിസ്‌ട്രേഷന്‍ നമ്പര്‍, സെബി അംഗീകൃത സൂപ്പര്‍വൈസറി ബോഡിയുടെ അംഗത്വ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കില്‍ അവ വിശദീകരിച്ചിട്ടുള്ള വെബ്‌സൈറ്റിലേയ്ക്ക് ഹൈപ്പര്‍ലിങ്ക് നല്‍കണം.

കൂടാതെ ഐഎകളും ആര്‍എകളും അവരുടെ പരസ്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കണം.

സര്‍ക്കുലറിലെ വ്യവസ്ഥകള്‍ 2023 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.

X
Top