രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

കാര്‍വി ഡീമാറ്റ് കുംഭകോണം: എംഡിക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ സെബി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു

മുംബൈ: കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡിന്റെ (കെഎസ്ബിഎല്‍) എംഡി, സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്കെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കടുത്ത നടപടി സ്വീകരിച്ചു. കാര്‍വി റിയല്‍റ്റി (ഇന്ത്യ) ലിമിറ്റഡ്, കാര്‍വി ക്യാപിറ്റല്‍ ലിമിറ്റഡ് എന്നിവയോട് മൂന്ന് മാസത്തിനുള്ളില്‍ 1,442.95 കോടി രൂപ തിരികെ നല്‍കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചു. കെഎസ്ബിഎല്ലിനും അതിന്റെ എംഡി കോമണ്ടൂര്‍ പാര്‍ത്ഥസാരഥിക്കും യഥാക്രമം 13 കോടി രൂപയും 8 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

സെക്യൂരിറ്റികളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇവരെ ഏഴ് വര്‍ഷത്തേക്ക് വിലക്കി.കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍മാരായ ഭഗവാന്‍ ദാസ് നാരംഗ്, ജ്യോതി പ്രസാദ് എന്നിവരും 5 ലക്ഷം രൂപ വീതം പിഴയടക്കണം. ഡയറക്ടര്‍, മാനേജര്‍ പദവി വഹിക്കുന്നതില്‍ നിന്നും കമ്പനികളുമായി കരാര്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇവര്‍ക്ക് വിലക്കുണ്ട്.

അവസാനമായി, സിഇഒ രാജീവ് രഞ്ജന്‍ സിങ്ങിന് മുന്നറിയിപ്പ് നല്‍കുകയും ‘ശ്രദ്ധാലുവായിരിക്കാന്‍’ നിര്‍ദ്ദേശിക്കുകയും ചെയ്തു. റെഗുലേറ്ററി പരാജയത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ, സെബി മേല്‍നോട്ടത്തിലെ പഴുതുകള്‍ പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു കാര്‍വി ഡീമാറ്റ് കുംഭകോണം. ഉപഭോക്താക്കളുടെ ഡീമാറ്റ് അക്കൗണ്ടിലെ സെക്യൂരിറ്റികള്‍ ബ്രോക്കറേജ് പണയപ്പെടുത്തുകയായിരുന്നു.

ഇത്തരത്തില്‍ ഓഹരികള്‍ പണയപ്പെടുത്തി എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ആദിത്യ ബിര്‍ള ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വായ്പ നേടി. 2016 ല്‍ കാര്‍വിയുടെ കുടിശ്ശിക 789.41 കോടി രൂപയായിരുന്നു. പിന്നീട് 2019 ല്‍ അത് 2032.67 കോടി രൂപയായി ഉയര്‍ന്നു.

മാത്രമല്ല സെക്യൂരിറ്റികള്‍ പണയം വയ്ക്കുന്നത് വര്‍ധിക്കുകയും ചെയ്തു. 2019 സെപ്റ്റംബര്‍ 05 ലെ കണക്കനുസരിച്ച്, ക്ലയിന്റ് ഹോള്‍ഡിംഗിന്റെ മൊത്തം 75 ശതമാനം ഓഹരികളെങ്കിലും കെഎസ്ബിഎല്‍ പണയം വച്ചിരുന്നു.

X
Top