Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

ഓഹരി തിരിച്ചുവാങ്ങല്‍ പ്രക്രിയയില്‍ മാറ്റം വരുത്താന്‍ സെബി

മുംബൈ: ഷെയര്‍ ബൈബാക്ക് നിയമങ്ങള്‍, ലിസ്റ്റഡ് കമ്പനികള്‍ക്കുള്ള വെളിപ്പെടുത്തല്‍ നിയമങ്ങള്‍, മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങളിലെ ഭരണം എന്നിവയുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഒരുങ്ങുന്നു. ഇതിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചൊവ്വാഴ്ച യോഗം ചേരും. കെക്കി മിസ്ത്രിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഓഹരി തിരിച്ചുവാങ്ങല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുക.

ബൈബാക്ക് പ്രക്രിയ കൂടുതല്‍ കാര്യക്ഷമവും ഓഹരി ഉടമകള്‍ക്ക് അനുയോജ്യവുമാക്കുകയുമാണ് ലക്ഷ്യം. ഇതിനായി കെകി മിസ്ത്രിയുടെ അധ്യക്ഷതയില്‍ സെബി ഒരു ഉപഗ്രൂപ്പ് രൂപീകരിച്ചിരുന്നു.എക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

മാര്‍ക്കറ്റില്‍ നിന്നുള്ള ബൈബാക്കുകള്‍ കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെയും സൗജന്യ കരുതല്‍ ശേഖരത്തിന്റെയും 15 ശതമാനത്തില്‍ കുറവായിരിക്കണമെന്നും ഓഫര്‍ തുറക്കുന്ന തീയതി മുതല്‍ ആറ് മാസത്തെ സമയപരിധി നല്‍കണമെന്നും കെക്കി മിസ്ത്രി റിപ്പോര്‍ട്ട് പറയുന്നു. 2023 ഏപ്രില്‍ 01 മുതല്‍ 10 ശതമാനമായും 66 ദിവസമായും, ത്രെഷോള്‍ഡ് പരിധിയും പൂര്‍ത്തിയാക്കാനുള്ള സമയവും കുറയ്ക്കാന്‍ സെബി പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2024 ഏപ്രില്‍ 1 മുതല്‍ ഇത് 5 ശതമാനവും 22 ദിവസവുമാകും.2025 ഏപ്രില്‍ മുതല്‍ ബൈബാക്ക് ഓഫറുകള്‍ക്കായി ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്ഷന്‍ അവസാനിപ്പിക്കണമെന്നും പാനല്‍ നിര്‍ദ്ദേശിച്ചു.

X
Top