ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യവളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

എക്‌സല്‍ റിയല്‍റ്റി എന്‍ ഇന്‍ഫ്രയെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് വിലക്കി സെബി

മുംബൈ: എക്‌സല് റിയല്റ്റി എന് ഇന്ഫ്ര സ്ഥാപനത്തേയും ലക്ഷ്‌മേന്ദ്ര ചമന്‌ലാല് ഖുറാന, രഞ്ജന ഖുറാന, അര്പിത് ലഖ്‌മേന്ദ്ര ഖുറാന, പ്രമോദ് യശ്വന്ത് കോകട്ടെ എന്നിവരെയും സെക്യൂരിറ്റീസ് മാര്ക്കറ്റില് നിന്ന് രണ്ട് വര്ഷത്തേക്ക് വിലക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവിട്ടു. മൊത്തം 1.75 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

തെറ്റായ സാമ്പത്തിക പ്രസ്താവനകള്‍,ഫണ്ടുകളുടെ ദുരുപയോഗം, ദീര്‍ഘകാല കുടിശ്ശികയുള്ള വായ്പകള്‍ക്കും അഡ്വാന്‍സുകള്‍ക്കും പ്രൊവിഷനിംഗ് നല്‍കാതിരിക്കല്‍, വഞ്ചനാപരമായ പദ്ധതി നടത്തല്‍ എന്നിവയാണ് കണ്ടെത്തിയ കുറ്റം. 2016 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ ക്രമക്കേടുകള്‍ നടന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സെബി പരിശോധന നടത്തുകയും നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കക്ഷികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

24 പേരുമായി നടത്തിയ 119 കോടി രൂപയുടെ ഇടപാടുകള്‍ ബാലന്‍സ് ഷീറ്റില്‍ തെറ്റായി ചിത്രീകരിച്ചുവെന്ന് സെബി കണ്ടെത്തി.

X
Top