ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

300 കോടിയുടെ നിക്ഷേപം നടത്താൻ ഷ്നൈഡർ ഇലക്ട്രിക്

മുംബൈ: 300 കോടി രൂപ മുതൽമുടക്കിൽ തെലങ്കാനയിൽ ഷ്നൈഡർ ഇലക്ട്രിക് തങ്ങളുടെ രണ്ടാമത്തെ സൗകര്യം സ്ഥാപിക്കുമെന്ന് കമ്പനിയുടെ സിഇഒയും എംഡിയുമായ അനിൽ ചൗധരി പറഞ്ഞു. തെലങ്കാനയുടെ തലസ്ഥാനമായ ജിഎംആർ ഇൻഡസ്ട്രിയൽ പാർക്കിലെ 18 ഏക്കർ സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കുന്നത്.

തെലങ്കാന ഐടി, നഗരവികസന വകുപ്പ് മന്ത്രി കെ ടി രാമറാവു മുഖ്യാതിഥിയായി പങ്കെടുത്ത സ്ഥാപനത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 300 കോടി രൂപയുടെ നിക്ഷേപത്തിൽ സ്ഥാപിക്കുന്ന ഈ പദ്ധതിയിലൂടെ 1,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഷ്നൈഡർ ഇലക്ട്രിക്കിന്റെ പുതിയ യൂണിറ്റ് കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും. രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കുമെന്നും. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആദ്യഘട്ടം 2023 സെപ്തംബറോടെ പൂർത്തിയാകുമെന്നും അനിൽ ചൗധരി പറഞ്ഞു.

ഫ്രഞ്ച് കമ്പനിയായ ഷ്നൈഡർ ഇലക്ട്രിക്കിന്റെ അനുബന്ധ സ്ഥാപനമാണ് ഷ്നൈഡർ ഇലക്ട്രിക് ഇന്ത്യ.

X
Top