
മുംബൈ: ഊര്‍ജ്ജ മാനേജ്‌മെന്റ്, ഓട്ടോമേഷന്‍ പ്രമുഖരായ ഷ്നൈഡര്‍ ഇലക്ട്രിക് തങ്ങളുടെ ഇന്ത്യന്‍ സംയുക്ത സംരഭമായ ഷ്നൈഡര്‍ ഇലക്ട്രിക് ഇന്ത്യയുടെ (SEIPL) ശേഷിക്കുന്ന ഓഹരികള്‍ ഏറ്റെടുക്കുന്നു. കമ്പനിയുടെ 35% ഓഹരികള്‍ ടെമാസെക്കില്‍ നിന്ന് 5.5 ബില്യണ്‍ യൂറോയ്ക്കാണ് ഷ്നൈഡര്‍ ഏറ്റെടുക്കുക.
ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ തന്ത്രപരമായ അടുത്തഘട്ടമാണിതെന്ന് ഷ്നൈഡര്‍ ഇടപാടിനെ വിശേഷിപ്പിച്ചു. രാജ്യം ആകര്‍ഷകമായ വിപണിയാണെന്നും തങ്ങളുടെ മള്‍ട്ടി ഹബ് തന്ത്രത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണെന്നും കമ്പനി അറിയിക്കുന്നു.
ഫ്രാന്‍സിലെ ഏറ്റവും വലിയ വ്യാവസായിക കമ്പനികളില്‍ ഒന്നായ ഷ്നൈഡര്‍ ഇലക്ട്രിക്, ഒരു ഗവേഷണ വികസന, വിതരണ ശൃംഖല പ്ലാറ്റ്‌ഫോം
ആസൂത്രണം ചെയ്തിട്ടുണ്ട്.എസ്ഇഐപിഎല്ലിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ഇന്ത്യയെ ഒരു കേന്ദ്രമാക്കാനും തീരുമാനമെടുക്കല്‍ വേഗത്തിലാക്കാനും സഹായിക്കും.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ഷ്നൈഡര്‍ ഇലക്ട്രിക് അങ്ങേയറ്റം ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. ഡിജിറ്റലൈസേഷന്‍, വൈദ്യുതീകരണം തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകളാണ് കമ്പനി കാണുന്നത്.
അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഷ്നൈഡര്‍ ഇലക്ട്രിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്നും അവര്‍ അറിയിച്ചു.