ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

വായ്പകള്‍ അനുവദിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ, കമ്പനികള്‍ക്ക് വായ്പകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്. ക്രെഡിറ്റ് റേറ്റിംഗ് ബി ബി (BB) യില്‍ താഴെ ഉള്ള കമ്പനികളെ ബാങ്ക് പരിഗണിക്കുന്നില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച നേട്ടം കൈവരിച്ച എസ്ബിഐ ഇനി നഷ്ട സാധ്യതയുള്ള വായ്പകള്‍ നല്‍കാന്‍ താല്‍പ്പര്യപെടുന്നില്ല. അറ്റ നിഷ്‌ക്രിയ ആസ്തി കുറച്ചു കൊണ്ടുവരുന്നതിലാണ്് ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡി ദിനേശ് ഖര അറിയിച്ചിരുന്നു.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ എസ്ബിഐ റെക്കോര്‍ഡ് അറ്റാദായമാണ് നേടിയത് -13265 കോടി രൂപ (73.93 % വളര്‍ച്ച). പ്രവര്‍ത്തന ലാഭം 16.82 % വര്‍ധിച്ച് 21,120 കോടി രൂപയായി. 2019ല്‍ ബിസിനസ് വായ്പകള്‍ നല്‍കിയതില്‍ എ റേറ്റിംഗിന് മുകളില്‍ ഉള്ള കമ്പനികള്‍ 58 .5 ശതമാനമായിരുന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 3.52 % ആണ്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.8 ശതമാനമായി കുറഞ്ഞു. നിലവില്‍ വായ്പ എടുത്തവര്‍ കൂടുതല്‍ വായ്പ ആവശ്യപ്പെടുന്ന സാഹചര്യത്തിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് തുക അനുവദിക്കുന്നത്.

അടുത്ത 3-5 വര്‍ഷക്കാലയളവില്‍ ആസ്തികളിലെ മികച്ച വളര്‍ച്ചയും പ്രവര്‍ത്തന ഫലം മെച്ചപ്പെടുത്തുകയുമാണ് എസ്ബിഐയുടെ ശ്രമം.

X
Top