രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

ഐപിഒ ഇഷ്യുവലിപ്പം കുറച്ച് എസ്ബിഎഫ്‌സി, കരട് രേഖകള്‍ പുന:സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ബാങ്ക് ഇതര വായ്പ ദാതാവായ എസ്ബിഎഫ്‌സി, ഇഷ്യുവലിപ്പം 1600 കോടി രൂപയില്‍ നിന്ന് 1200 കോടി രൂപയായി കുറച്ച് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) കരട് രേഖകള്‍ പുന:സമര്‍പ്പിച്ചു. 750 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 450 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് പുതിയ ഇഷ്യു.

എസ്ബിഎഫ്സി ഹോള്‍ഡിംഗ്സ് പിടിഇ ലിമിറ്റഡ്,ആര്‍പ് വുഡ് പാര്‍ട്ട്നേഴ്സ് ഇന്‍വെസ്റ്റ്മെന്റ്സ് എല്‍എല്‍പി, ആര്‍പ് വുഡ് കാപിറ്റല്‍, എയ്റ്റ്45 സര്‍വീസസ് എല്‍എല്‍പി എന്നിവയാണ് ഒഎഫ്എസ് വഴി തങ്ങളുടെ ഓഹരികള്‍ ഓഫ് ലോഡ് ചെയ്യുക. ഐപിഒയ്ക്ക് മുന്നോടിയായി 150 കോടി രൂപയുടെ ഫണ്ട് റെയ്സിംഗിനും പദ്ധതിയുണ്ട്. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കപ്പെടുന്ന തുക മൂലധന അടിത്തറ വിപുലമാക്കുന്നതിനും ഭാവി ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുമെന്ന് ഡിആര്‍എച്ച്പിയില്‍ കമ്പനി പറയുന്നു.

എസ്ബിഎഫ്സിയുടെ 92.92 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ബാക്കി പബ്ലിക് ഷെയര്‍ഹോള്‍ഡേഴ്സും കൈവശം വയ്ക്കുന്നു. എംഎസ്എംഇ, സ്വര്‍ണ്ണവായ്പകള്‍ നല്‍കുന്ന സ്ഥാപനമാണിത്. എംസ്എംഇയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന എന്‍ബിഎഫ്സികളില്‍ ഏറ്റവും കൂടുതല്‍ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) വളര്‍ച്ചയുള്ളത് എസ്ബിഎഫ്സിയ്ക്കാണ്.

2019-22 സാമ്പത്തികവര്‍ഷങ്ങളില്‍ എയുഎം 40 ശതമാനം സിഎജിആറില്‍ വളര്‍ന്നു. 2023 സാമ്പത്തികവര്‍ഷത്തെ എയുഎം 3628.3 കോടി രൂപ. 39 ശതമാനം സിഎജിആറിന്റെ സമ്പന്നമായ ഡിസ്ബേഴ്സ്മെന്റ് വളര്‍ച്ചയുമുണ്ട്.

ടയര്‍2,3 നഗരങ്ങളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 16 നഗരങ്ങളിലെ 104 നഗരങ്ങളിലായി 135 ബ്രാഞ്ചുകള്‍ നടത്തുന്ന സ്ഥാപനം പ്രധാനമായും 5-30 ലക്ഷം പരിധിയിലുള്ള വായ്പകളാണ് നല്‍കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് കാപിറ്റല്‍, കോടക് മഹീന്ദ്ര കാപിറ്റല്‍ കമ്പനി എന്നിവയാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

X
Top