ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ഐഐഎഫ്എല്ലിന് താല്‍ക്കാലിക ആശ്വാസം; ക്ലയ്ന്റുകളെ ഓണ്‍ബോര്‍ഡ് ചെയ്യരുതെന്ന സെബി നിര്‍ദ്ദേശം എസ്എടി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: പുതിയ ഉപഭോക്താക്കളെ ഓണ്‍ബോര്‍ഡ് ചെയ്യുന്നതില്‍ നിന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസിനെ വിലക്കിയ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടി സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) സ്റ്റേ ചെയ്തു. സെബിയുടെ ഉത്തരവിനെതിരെ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എസ്എടിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് 23 ന് കേസില്‍ എസ്എടി അന്തിമവാദം കേള്‍ക്കും.

ക്ലയ്ന്റ് ഫണ്ടുകളുടെ ദുരുപയോഗം ആരോപിച്ചാണ് സെബി ഐഐഎഫ്എല്ലിനെതിരെ നടപടിയെടുത്തത്. പുതിയ ക്ലയ്ന്റുകളെ ചേര്‍ക്കുന്നതില്‍ നിന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍, ബ്രോക്കറേജ് സ്ഥാപനത്തെ തടയുകയായിരുന്നു. ക്ലയന്റുകളുടെ ഫണ്ടുകളില്‍ നിന്ന് സ്വന്തം ഫണ്ടുകള്‍ വേര്‍തിരിക്കുന്നതില്‍ ഐഐഎഫ്എല്‍ പരാജയപ്പെട്ടുവെന്നും 2011 ഏപ്രില്‍ മുതല്‍ 2014 ജൂണ്‍ വരെയുള്ള കാലയളവില്‍ ക്രെഡിറ്റ് ഫണ്ട് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്നും സെബി പറയുന്നു.

2011 ഏപ്രില് മുതല് 2017 ജനുവരി വരെ നടത്തിയ ഒന്നിലധികം പരിശോധനകളുടെ വെളിച്ചത്തിലായിരുന്നു നടപടി. അതേസമയം സെബിയുടെ ഓര്‍ഡര്‍ നിലവിലുള്ള ക്ലയ്ന്റുകളെ ബാധിക്കില്ലെന്ന് ഐഐഎഫ്എല്‍ വ്യക്തമാക്കിയിരുന്നു. ക്ലയിന്റ് ഫണ്ട് ദുരുപയോഗം ചെയ്തതിന് ഐഐഎഫ്എല്ലിന് ഒരു കോടി രൂപ പിഴ ചുമത്താനും സെബി തയ്യാറായി

X
Top