സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

സാൻ്റമോണിക്ക ഫിൻടെക്കിന് തുടക്കമായി

കൊച്ചി: സാൻ്റമോണിക്ക ഗ്രൂപ്പ് ഫിനാൻഷ്യൽ സർവീസസ് രംഗത്തേക്ക് പ്രവേശിച്ചു. സാൻ്റമോണിക്ക ഫിൻടെക്കിൻ്റെ ഉദ്ഘാടനം കൊച്ചിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറൽ മാനേജർ വിനയ്കുമാർ നിർവഹിച്ചു.

ക്രെഡില ഫിനാൻഷ്യൽ സർവീസസ് ഇന്ത്യയുടെ ബിസിനസ് ഡവലപ്മെൻ്റ് ഹെഡ് അശീന്ദർ ടികോ, സാൻ്റമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു.

എജ്യുക്കേഷൻ ലോണുമായി ഈ രംഗത്തേക്ക് വന്ന സാൻ്റമോണിക്ക ഫിൻടെക് എല്ലാ വായ്പകളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വായ്പകൾക്ക് പുറമെ ഇൻഷുറൻസ്, മ്യൂചൽഫണ്ട്, അസറ്റ് മാനേജ്മെൻ്റ് ഉൾപ്പെടെ സമഗ്ര ധനകാര്യ സേവനങ്ങളും ലഭ്യമാക്കുന്നു.

ബാങ്കുകളും മറ്റ് ധനകാര്യ സേവനദാതാക്കളുമായി കമ്പനി നേരിട്ട് ഇടപാടുകൾ നടത്തുന്നു. ഇത് ഉപഭോക്താക്കൾക്ക് നടപടിക്രമങ്ങൾ അനായാസമാക്കും. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.

എബ്രോഡ് എജ്യൂക്കേഷൻ, ടൂർസ് ആൻഡ് ട്രാവൽസ്, ടിക്കറ്റിംഗ്, ഫോറെക്സ് തുടങ്ങിയ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായ സാൻ്റമോണിക്ക വിപുലമായ വികസന ലക്ഷ്യങ്ങളോടെയാണ് ഫിൻടെക് പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചിരിക്കുന്നത്.

X
Top