ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സാൻമിനയുമായി ചേർന്ന് സംയുക്ത സംരംഭം രൂപീകരിച്ച് റിലയൻസ്

മുംബൈ: മുൻനിര സംയോജിത നിർമ്മാണ സൊല്യൂഷൻസ് കമ്പനിയായ സാൻമിന കോർപ്പറേഷനും (സാൻമിന) റിലയൻസ് ഇൻഡസ്ട്രീസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്സും (RSBVL) ചേർന്ന് സംയുക്ത സംരംഭ രൂപികരിച്ചു.

ഈ പങ്കാളിത്തം സാൻമിനയുടെ 40 വർഷത്തെ നൂതന നിർമ്മാണ പരിചയവും റിലയൻസിന്റെ വൈദഗ്ധ്യവും ഇന്ത്യൻ ബിസിനസ് ഇക്കോസിസ്റ്റത്തിലെ നേതൃത്വവും പ്രയോജനപ്പെടുത്തും. സാൻമിനയുടെ മാനേജുമെന്റ് ടീമാണ് സംയുക്ത സംരംഭത്തിന്റെ ദൈനംദിന ബിസിനസ്സ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ കാഴ്ചപ്പാടിന് അനുസൃതമായി സംയുക്ത സംരംഭം ഇന്ത്യയിൽ ലോകോത്തര ഇലക്ട്രോണിക് നിർമ്മാണ കേന്ദ്രം സൃഷ്ടിക്കും. ഈ സംയുക്ത സംരംഭം ആശയവിനിമയ നെറ്റ്‌വർക്കിംഗ് (5G, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഹൈപ്പർസ്‌കെയിൽ ഡാറ്റാസെന്ററുകൾ), മെഡിക്കൽ, ഹെൽത്ത് കെയർ സിസ്റ്റങ്ങൾ, വ്യാവസായിക, ക്ലീൻടെക്, പ്രതിരോധം, എയ്‌റോസ്‌പേസ് തുടങ്ങിയ വ്യവസായങ്ങളിലുടനീളം ഉയർന്ന സാങ്കേതിക അടിസ്ഥാന സൗകര്യ ഉത്പന്നങ്ങൾ വികസിപ്പിക്കും.

X
Top