റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

എഐഎ എഞ്ചിനീയറിംഗുമായി വിതരണ കരാർ ഒപ്പുവച്ച് എസ്എഎൽ സ്റ്റീൽ

മുംബൈ: എഐഎ എഞ്ചിനീയറിംഗുമായി (എഐഎ) 3 വർഷത്തെ വിതരണ കരാറിൽ ഏർപ്പെട്ട് എസ്എഎൽ സ്റ്റീൽ. എഐഎയ്ക്ക് നോൺ എക്‌സ്‌ക്ലൂസീവ് അടിസ്ഥാനത്തിൽ ഫെറോ ക്രോം വിതരണം ചെയ്യുന്നതിനായിയാണ് നിർദിഷ്ട കരാർ.

മേൽപ്പറഞ്ഞ കരാറിന്റെ ഫലമായി കമ്പനിക്ക് എഐഎയിൽ നിന്ന് 125 കോടി രൂപയുടെ സുരക്ഷിതമായ ഇന്റർ കോർപ്പറേറ്റ് നിക്ഷേപം ലഭിക്കുമെന്നും. ഇത് കമ്പനിയുടെ വായ്പ തിരിച്ചടയ്ക്കാൻ / പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും എസ്എഎൽ സ്റ്റീൽ ലിമിറ്റഡ് അറിയിച്ചു.

സ്‌പോഞ്ച് ഇരുമ്പ്, ഫെറോ അലോയ്‌സ്, പവർ എന്നിവയുടെ നിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്എഎൽ സ്റ്റീൽ. കൂടാതെ കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും വിൽക്കുന്നു. അതേസമയം ഹൈ ക്രോം മിൽ ഇന്റേണലുകളുടെ നിർമ്മാണത്തിലാണ് എഐഎ എഞ്ചിനീയറിംഗ് പ്രവർത്തിക്കുന്നത്.

കരാർ പ്രഖ്യാപനത്തിന് പിന്നാലെ എസ്എഎൽ സ്റ്റീലിന്റെ ഓഹരി 5 ശതമാനം ഉയർന്ന് 11.34 രൂപയിലെത്തിയപ്പോൾ, എഐഎ എഞ്ചിനീയറിംഗ് ഓഹരി 0.93 ശതമാനം ഉയർന്ന് 2,529.40 രൂപയിലെത്തി.

X
Top