100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഡോളറിനെതിരെ രൂപയുടേത് ഭേദപ്പെട്ട പ്രകടനം – ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: മറ്റ് കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ പ്രകടനം മികച്ചതായിരുന്നെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രൂപയുടെ മൂല്യം ആജീവനാന്ത താഴ്ച വരിച്ച പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് കറന്‍സികളെപ്പോലെ രൂപ ചാഞ്ചാട്ടത്തിനിരയായില്ല.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതില്‍ അധികൃതര്‍ വിജയിച്ചുവെന്നും അവര്‍ പറഞ്ഞു. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡോളര്‍ സൂചികയില്‍ വര്‍ധനവുണ്ടായി. ഇതോടെ രൂപ ഇടിയുകയായിരുന്നു.

വിദേശ നിക്ഷേപകര്‍ അറ്റവില്‍പ്പനക്കാരയതും ഇന്ത്യന്‍ കറന്‍സിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഡോളര്‍ വില്‍പ്പന നടത്തി അധികമിടിവ് പ്രതിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കായിട്ടുണ്ട്. നിലവില്‍ 81.26 നിരക്കിലാണ് ഡോളറിനെതിരെ രൂപയുള്ളത്.

എക്കാലത്തേയും കുറഞ്ഞ നിരക്കാണിത്. മറ്റെല്ലാ കറന്‍സികളും ഡോളറിനെതിരെ തകര്‍ച്ച വരിച്ചു.

X
Top