ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഡോളറിനെതിരെ രൂപ ദുര്‍ബലമായി

ന്യൂഡല്‍ഹി: യു.എസ് ഡോളറിന്റെ കരുത്താര്‍ജ്ജിക്കലും ആഭ്യന്തര ഓഹരി വിപണിയുടെ തണുപ്പന്‍ പ്രകടനവും വെള്ളിയാഴ്ച രൂപയെ തളര്‍ത്തി. 14 പൈസ ഇടിവില്‍ 82.84 രൂപയിലാണ് ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ 82.77 രൂപയിലായിരുന്നു ഓപ്പണിംഗ്. പിന്നീട് 82.84 ലേയ്ക്ക് വീഴുകയായിരുന്നു. അതിനിടയില്‍ ഇന്‍ട്രാ ഡേ ഉയരമായ 82.73 നിരക്കിലെത്തി.

പിന്നീട് താഴ്ചയായ 82.85 നിരക്കും വരിച്ചു. അതേസമയം ഡോളര്‍ സൂചിക 0.59 ശതമാനമുയര്‍ന്ന് 104.47 നിരക്കിലെത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ആറ് കറന്‍സികള്‍ക്കെതിരെ യു.എസ് കറന്‍സിയുടെ ശക്തിയളക്കുന്ന സൂചികയാണിത്.

ആഗോള ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രെന്റ് 1.75 ശതമാനം താഴ്ന്ന് ബാരലിന് 83.65 ഡോളര്‍. ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 316.94 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 61002.57 ലെവലിലും നഫ്റ്റി 91.60 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 17944.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

X
Top