തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

റബർ കർഷകർക്ക് സബ്‌സിഡിയായി സർക്കാർ 43 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക്‌ സബ്‌സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1,45,564 കർഷകർക്കാണ്‌ ആനുകൂല്യം ലഭിക്കുക.

നേരത്തെ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം 124.88 കോടി രുപയാണ്‌ സർക്കാർ സബ്‌സിഡിയായി റബർ കർഷകർക്ക്‌ ലഭ്യമാക്കിയത്‌.

സ്വാഭാവിക റബറിന്‌ വിലയിടിഞ്ഞ സാഹചര്യത്തിലാണ്‌ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഒരു കിലോഗ്രാം റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു.

വിപണി വിലയിൽ കുറവുവരുന്ന തുകയാണ് സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നത്. റബർ ബോർഡ്‌ അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ്‌ സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി നൽകുന്നത്. ഇതിനായി റബർ വിലസ്ഥിരത ഫണ്ടാണ് വിനിയോഗിക്കുന്നത്.

ഈ വർഷം ബജറ്റിൽ 600 കോടി രൂപയാണ്‌ ഫണ്ടിലേക്കായി നീക്കിവച്ചത്‌.

X
Top