തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

റോസ്‌നെഫ്റ്റിന്റെ ലാഭം 7.2 ബില്യൺ ഡോളറായി ഉയർന്നു

മോസ്‌കോ: റഷ്യയിലെ മുൻനിര എണ്ണ ഉൽപ്പാദകരായ റോസ്‌നെഫ്റ്റ് (ROSN.MM) അതിന്റെ അർദ്ധ വാർഷിക ഫലങ്ങൾ പ്രഖ്യാപിച്ചു. ആദ്യ പകുതിയിൽ റോസ്‌നെഫ്റ്റിന്റെ അറ്റാദായം 13 ശതമാനം വർധിച്ച് 432 ബില്യൺ റുബിളായി (7.22 ബില്യൺ ഡോളർ) ഉയർന്നു. കർശനമായ ചെലവ് നിയന്ത്രണങ്ങളാണ് ഈ നേട്ടം കൈവരിക്കാൻ തങ്ങളെ സഹായിച്ചതെന്ന് കമ്പനി പറഞ്ഞു

റഷ്യൻ എണ്ണക്കമ്പനികൾ നിലവിൽ പാശ്ചാത്യ ഉപരോധം നേരിടുകയാണ്. ഇത് അവരുടെ ആഗോള വ്യാപാരത്തെയും സാമ്പത്തിക മേഖലയെയും സാരമായി ബാധിച്ചു. റോസ്നെഫ്റ്റും പ്രതികൂല ബാഹ്യ ഘടകങ്ങളുടെയും ഉപരോധങ്ങളുടെയും അഭൂതപൂർവമായ സമ്മർദ്ദത്തിലായിരുന്നതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ഇഗോർ സെച്ചിൻ പ്രസ്താവനയിൽ പറഞ്ഞു.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് റോസ്നെഫ്റ്റിലെ 19.75 ഓഹരികൾ ഓഹരികൾ വിൽക്കുന്നതായി ബിപി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരി-ജൂൺ കാലയളവിൽ എണ്ണ വിൽപന വർഷം തോറും 5.7 ശതമാനം വർദ്ധിച്ചതായി റോസ്നെഫ്റ്റ് പറഞ്ഞു. അതേപോലെ കമ്പനിയുടെ കടം വർഷത്തിന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ 12% കുറഞ്ഞു.

ആദ്യ പകുതിയിൽ അവരുടെ ഹൈഡ്രോകാർബൺ ഉൽപ്പാദനം പ്രതിദിനം 4.85 ദശലക്ഷം ബാരൽ എത്തിയതായി റോസ്നെഫ്റ്റ് അറിയിച്ചു. മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റഷ്യൻ ഇന്റഗ്രേറ്റഡ് എനർജി കമ്പനിയാണ് പിജെഎസ്സി റോസ്നെഫ്റ്റ്. പെട്രോളിയം, പ്രകൃതിവാതകം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനം, ശുദ്ധീകരണം, വിൽപ്പന എന്നിവയിൽ റോസ്നെഫ്റ്റ് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

X
Top