ഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യവളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യ

മുന്‍നിര പെയ്മന്റ് ഗേറ്റ് വേകളില്‍ നി്ന്ന് ഉപഭോക്താക്കള്‍ കൂട്ടത്തോടെ പിന്‍മാറുന്നു, കുടിയേറ്റം പുതിയ പ്ലാറ്റ്‌ഫോമുകളിലേയ്ക്ക്

ന്യൂഡല്‍ഹി: സിസി അവന്യു, പൈന്‍ലാബ്‌സ് പ്ലൂരല്‍ പോലുള്ള പെയ്മന്റ് അഗ്രഗേറ്റുകള്‍ നേട്ടത്തില്‍. റേസര്‍പേ, കാഷ്ഫ്രീ പേയ്മന്റ്‌സ്,പേയു,പേടിഎം തുടങ്ങിയ മുന്‍നിര പേയ്മന്റ് ഗേറ്റ് വേകള്‍ ഉപഭോക്താക്കളെ ചേര്‍ക്കല്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍നിര പെയ്മന്റ് ഗേറ്റ് വേകളുടെ പെയ്മന്റ് അഗ്രഗേറ്റര്‍ (പിഎ) ലൈസന്‍സ് അപേക്ഷ നിരസിച്ചിരുന്നു.

തുടര്‍ന്നാണ് ഇവ ഉപഭോക്താക്കളെ ചേര്‍ക്കല്‍ നിര്‍ത്തിയത്. ഇതിനെതുടര്‍ന്ന് സിസിഅവന്യൂ , പൈന്‍ലാബ്‌സ് പ്ലാറ്റ്‌ഫോമുകളിലെ മര്‍ച്ചന്റ് സൈന്‍-അപ്പുകളില്‍ കുതിച്ചു ചാട്ടം ദൃശ്യമായി. ധാരാളം പുതിയ ഉപയോക്താക്കളാണ് സിസി അവന്യൂവിലും പൈന്‍ലാബ്‌സിലും ഓണ്‍ബോര്‍ഡ് ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 18% അധികം സൈന്‍ അപ്പുകള്‍ സിസി അവന്യൂവിലുണ്ടായി. നിലവിലുള്ള വ്യാപാരികളും പേടിഎമ്മില്‍ നിന്ന് പുതിയ പേയ്മെന്റ് ഗേറ്റ്വേകളിലേക്ക് കുടിയേറുന്നുണ്ട്. അതേസമയം ആര്‍ബിഐയുടെ നിരോധനം പ്രമുഖ കമ്പനികളുടെ വിശ്വാസ്യതയും മൂല്യവും നഷ്ടപ്പെടുത്താന്‍ കാരണമാകും, ഡി2സി ബ്രാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന എക്‌സിക്യുട്ടീവ് പറയുന്നു.

X
Top