
സൂറിച്ച്: സ്വിറ്റ്സർലൻഡ് ആസ്ഥാനമാക്കിയ ക്രിപ്റ്റോ കറൻസി കസ്റ്റഡി ഫേമായ മെറ്റാക്കോയെ യുഎസ് ക്രിപ്റ്റോ ഫേമായ റിപ്പിൾ ഏറ്റെടുത്തു. 250 ദശലക്ഷം ഡോളറിന്‍റേതാണ് (ഏകദേശം 2060 കോടി രൂപ) ഇടപാട്.
ഡിജിറ്റൽ ആസ്തികൾ സൂക്ഷിക്കാനും ഇടപാടുകൾ നടത്താനും സഹായിക്കുന്ന സാങ്കേതികവിദ്യ നൽകുന്ന സ്ഥാപനമാണു മെറ്റാക്കോ. സിറ്റി, ബിഎൻപി പാരിബാസ് എന്നിവയൊക്കെ മെറ്റാക്കോയുമായി ഇടപാടുള്ള കന്പനികളാണ്.
കഴിഞ്ഞ വർഷം ക്രിപ്റ്റോ കറൻസി വിലയിൽ ഇടിവുണ്ടായതിനെത്തുടർന്നു നിക്ഷേപകർ നിഗൂഢ കറൻസികളിൽ നിക്ഷേപം നടത്താൻ മടിക്കുകയാണ്. ക്രിപ്റ്റോ ആസ്തികൾ എവിടെ, എങ്ങനെ സൂക്ഷിക്കുന്നു എന്നതു സംബന്ധിച്ചു നിക്ഷേപകർക്ക് ആശങ്കയുണ്ട്.
മെറ്റാക്കോയെ ഏറ്റെടുത്ത നീക്കത്തിലൂടെ വൻകിട സ്ഥാപനങ്ങളുടെ ക്രിപ്റ്റോ കസ്റ്റഡി സർവീസുകൾ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണു റിപ്പിൾ.






