
ന്യൂഡൽഹി: പൊടിയരി (നുറുക്കരി) അടക്കമുള്ള അരി ഇനങ്ങളുടെ കയറ്റുമതിക്ക് കേന്ദ്രം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും ആഭ്യന്തരലഭ്യത ഉറപ്പാക്കാനും സെപ്റ്റംബർ ആദ്യമാണ് പൊടിയരിയുടെ കയറ്റുമതി നിരോധിച്ചത്.
പച്ചരി, ഉമിയോടു കൂടിയ ചുവന്ന അരി അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയ 20% കയറ്റുമതിത്തീരുവയും പിൻവലിച്ചു. കുത്തരിക്കും ബസ്മതി അരിക്കും നിയന്ത്രണമുണ്ടായിരുന്നില്ല.
ആഭ്യന്തര ലഭ്യത തൃപ്തികരമായ തോതിലായതിനാലാണ് നടപടി.