കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

അരി കയറ്റുമതി നിരോധനം നവംബർ വരെ തുടർന്നേക്കും

കൊച്ചി: അരി വില ഉയരുന്നു. കർണാടകയിൽ 15 ശതമാനമാണ് കഴിഞ്ഞ ആഴ്ചകളിൽ വില ഉയർന്നത്. മഴ ഉയർന്നതിനേ തുടർന്ന് ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വില വർധനക്ക് പിന്നിൽ.

അതേസമയം ഇന്ത്യയിൽ നിന്നുള്ള പച്ചരിയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നവംബർ വരെ തുടരുമെന്ന് സൂചന. ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുക എന്നതിനൊപ്പം ലഭ്യത ഉറപ്പാക്കുക എന്നതു കൂടി ലക്ഷ്യമിട്ട് നിരോധനം കുറച്ചു നാൾകൂടെ നീട്ടുന്നത് സർക്കാർ പരിഗണിച്ചേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. ബസുമതി ഇതര അരികൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

നടപ്പു സാമ്പത്തികവർഷത്തെ വിളവ് സ‍ർക്കാർ വിലയിരുത്തും. മഴക്കാലത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക. നിരോധനം നവംബർ വരെയെങ്കിലും തുടർന്നേക്കും എന്നാണ് സൂചന.

ഓഗസ്റ്റ് ഏഴു വരെയുള്ള കണക്കനുസരിച്ച് അരിയുടെ ചില്ലറ വിൽപന വില വർഷം തോറും 10.63 ശതമാനം ഉയർന്നിട്ടുണ്ട്. അതേസമയം മൊത്ത വിപണിയിൽ താരതമ്യേന 11.12 ശതമാനമാണ് വർദ്ധനവ്.

ജൂലൈ 20 മുതൽ ആണ് പച്ചരിയുടെ കയറ്റുമതിക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. അവശ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് കീഴിൽ ആണ് അരി വിൽക്കുന്നത്.

ആഗോള വിപണിയിലും അരിവിലയിൽ വർധനയാണ്. വില ഉയരുന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭക്ഷ്യ പ്രതിസന്ധി സംബന്ധിച്ച ആശങ്ക ഉയർത്തുന്നുണ്ട്.

ഇന്ത്യയുടെ മിനിമം താങ്ങുവില വർധന ആഗോള വിപണിയിലും അരിവില കുതിച്ചുയർന്നതിന് കാരണമായിട്ടുണ്ട്. ലോകമെമ്പാടും വില കുതിച്ചുയരുന്നതിനാൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിലും അരി ക്ഷാമം നേരിടേണ്ടി വന്നേക്കുമെന്നും റിപ്പോ‍ർട്ടുകളുണ്ട്.

രാജ്യാന്തര വിപണിയിൽ അരിവില ഇതിനകം 11 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്, വിളയുടെ കുറഞ്ഞ താങ്ങുവില വർധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ശേഷം അരി വിലയിൽ വർധിനയുണ്ടായതായി റോയിട്ടേഴ്സ് നേരത്തെ റിപ്പോ‍ർട്ട് ചെയ്തിരുന്നു.

മഴക്കെടുതിയും സ്ഥിതി കൂടുതൽ വഷളാക്കി.

X
Top