100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

കാര്‍ഷിക, ഗ്രാമീണ തൊഴിലാളികള്‍ നേരിടുന്ന റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ ഇടിവ്‌

ന്യൂഡല്‍ഹി: കാര്‍ഷിക, ഗ്രാമീണ തൊഴിലാളികള്‍ നേരിടുന്ന ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ 0.77 ശതമാനമായും 1.01 ശതമാനമായും കുറഞ്ഞു. തൊഴില്‍ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണിലിത് യഥാക്രമം 1.42 ശതമാനവും 1.73 ശതമാനവും ആയിരുന്നു.

കാര്‍ഷിക തൊഴിലാളികളിലെ അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക 1.23 പോയിന്റ് വര്‍ദ്ധിച്ച് 135.31 ആയപ്പോള്‍ ഗ്രാമീണ തൊഴിലാളികളിലേത്‌ 1.30 പോയിന്റ് വര്‍ദ്ധിച്ച് 136.66 എത്തി. ഇതില്‍ ഭക്ഷ്യ സൂചിക പണപ്പെരുപ്പം യഥാക്രമം 1.94 പോയിന്റും 2.16 പോയിന്റുകളുമാണുയര്‍ന്നത്.

വാര്‍ഷിക പണപ്പെരുപ്പ നിരക്ക് യഥാക്രമം 0.77 ശതമാനവും 1.01 ശതമാനവുമാണ്. ഭക്ഷ്യണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ -1.56 ശതമാനവും -1.13 ശതമാനവുമായി. 2019 അടിസ്ഥാനമാക്കിയാണ് നിരക്കുകള്‍.

ഇതിനായി 34 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 787 ഗ്രാമങ്ങളില്‍ നിന്നും ഡാറ്റ ശേഖരിച്ചു.

X
Top