ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

പലിശ കുറയ്ക്കാനൊരുങ്ങി റിസർവ് ബാങ്ക്

കൊച്ചി: അടുത്ത മാസം നടക്കുന്ന ധന നയ അവലോകന യോഗത്തില്‍ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും. രാജ്യത്തെ വ്യാവസായിക മേഖലയിലെ തളർച്ചയും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും പലിശ കുറയ്ക്കാൻ അനുകൂല സാഹചര്യമൊരുക്കുകയാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

റിസർവ് ബാങ്ക് ഗവർണറായി കഴിഞ്ഞ മാസം ചുമതലയേറ്റ സഞ്ജയ് മല്‍ഹോത്രയുടെ അദ്ധ്യക്ഷതയിലെ ആദ്യ ധന നയ രൂപീകരണ സമിതി യോഗം ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ് നടക്കുന്നത്.

ആഗോള മേഖലയിലെ രാഷ്‌ട്രീയ, സാമ്ബത്തിക അനിശ്ചിതത്വങ്ങളും കയറ്റുമതിയിലെ ഇടിവും നഗര മേഖലകളിലെ ഉപഭോഗ തളർച്ചയും പലിശ കുറയ്ക്കാൻ റിസർവ് ബാങ്കില്‍ സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്.

അമേരിക്കയിലെ ഫെഡറല്‍ റിസർവും യൂറോപ്യൻ സെൻട്രല്‍ ബാങ്കും അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ വർഷം പലിശ നിരക്ക് കുറച്ചെങ്കിലും നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് റിസർവ് ബാങ്ക് തീരുമാനം നീട്ടുകയായിരുന്നു.

കഴിഞ്ഞ 11 ധന അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തിയിരുന്നു. ഉയർന്ന പലിശ നിരക്ക് ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും വാണിജ്യ മന്ത്രി പീയുഷ് ഗോയലും വിമർശിച്ചിരുന്നു.

അനുകൂല സാഹചര്യം

  1. ഡിസംബറില്‍ നാണയപ്പെരുപ്പം നാല് മാസത്തിനിടെയിലെ താഴ്ന്ന നിരക്കായ 5.22 ശതമാനമായി കുറഞ്ഞു
  1. ജൂലായ് മുതല്‍ സെപ്‌തംബർ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5.4 ശതമാനത്തിലേക്ക് താഴ്ന്നു
  2. ഉയർന്ന പലിശ നിരക്ക് നഗര ഉപഭോഗത്തെയും ഭവന, വാഹന മേഖലകളെയും തളർത്തുന്നു
  3. പലിശ ബാധ്യത കൂടിയതോടെ കിട്ടാക്കടം കൂടുന്നതും വായ്പാ വിതരണം തളരുന്നതും ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നു

ബാങ്ക് മേധാവികളുമായി ചർച്ച
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര ജനുവരി 27ന് രാജ്യത്തെ പൊതു, സ്വകാര്യ ബാങ്കുകളുടെ തലവൻമാരുമായി ചർച്ച നടത്തും.

പുതിയ പദവി ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ബാങ്ക് മേധാവികളുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. നിക്ഷേപ, വായ്പ വളർച്ച, കിട്ടാക്കടങ്ങളിലെ വർദ്ധന തുടങ്ങിയ വിഷയങ്ങള്‍ യോഗം ചർച്ച ചെയ്തേക്കും.

നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനം

X
Top