Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

ന്യൂഏജിൻ്റെ പുതുക്കിയ വെബ്പോർട്ടൽ വായനക്കാരിലേക്ക്

കൊച്ചി: ന്യൂഏജിൻ്റെ പുതുക്കിയ ന്യൂസ് പോർട്ടൽ www.livenewage.com വായനക്കാരിലേക്ക്. രൂപകൽപനയിലും, ഉള്ളടക്കത്തിലും കൂടുതൽ പുതുമകളോടെയാണ് ന്യൂസ് പോർട്ടൽ നവീകരിച്ചിട്ടുള്ളത്. ദിവസവും നൂറിലധികം പുതിയ വാർത്തകളും, വിശകലനങ്ങളും വെബ്സൈറ്റിൽ വായിക്കാം. ന്യൂഏജ് ദിനപത്രത്തിൻ്റെ ഇ-പേപ്പർ പോർട്ടലിൽ സൗജന്യമായി ലഭ്യമായിരിക്കും.

ലാളിത്യവും, മെച്ചപ്പെട്ട വായനാനുഭവവുമായിരിക്കും പോർട്ടലിൻ്റെ പ്രധാന സവിശേഷതകൾ. ബിസിനസ്, ഫിനാൻസ്, കോർപ്പറേറ്റ് ന്യൂസ്, ഡവലപ്മെൻ്റ്, ടെക്നോളജി, നോളജ് എന്നിവയ്ക്കാണ് ഉള്ളടക്കത്തിൽ പ്രാമുഖ്യം നൽകിയിട്ടുള്ളത്. വാർത്താ മൂല്യത്തിനൊപ്പം ഉപയോഗ മൂല്യത്തിനും (Utylity Content) കൂടുതൽ പരിഗണന നൽകും.

വാർത്തകൾക്കൊപ്പം വിശകലനങ്ങളും, കാഴ്ചപ്പാടുകളും കുടുതലായി ഉൾപ്പെടുത്തും. കൂടുതൽ’ സ്ഥിരം പംക്തികളും വെബ്സൈറ്റിൽ വായിക്കാം. ‘ന്യൂഏജ് സ്റ്റോറീസ്’ വിശദമായ വായനക്ക് അവസരമൊരുക്കും. ഓഹരി വിപണി അടക്കമുള്ള നിക്ഷേപ സാധ്യതകളിൽ ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്ന വാർത്തകൾക്കും, വിശകലനങ്ങൾക്കും മുൻഗണന നൽകും.

ഡെയ്ലി ഹണ്ട് അടക്കമുള്ള എല്ലാ പ്രധാന ന്യൂസ് അഗ്രഗ്രേറ്റഡ് പ്ലാറ്റ്ഫോമുകളിലും ന്യൂഏജ് പോർട്ടലിലെ ഉള്ളടക്കം വരും ദിവസങ്ങളിൽ പൂർണതോതിൽ ലഭ്യമാകും. പ്രധാനപ്പെട്ട മുഴുവൻ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും ഇവ വായനക്കാരിലെത്തും. കൂടുതൽ പ്രാദേശിക ബിസിനസ് വാർത്തകൾക്കായി പ്രത്യേക ഇടവും ഒരുക്കുന്നുണ്ട്. ഓഡിയോ, വീഡിയോ, മൾട്ടിമീഡിയ ഉള്ളടക്കങ്ങളും വെബ്സൈറ്റിൽ ഉണ്ടാകും.

X
Top