തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജിഎസ്ടി പരിഷ്‌ക്കരണം: പുതുക്കിയ വിലകള്‍ മരുന്ന് പാക്കേജുകളില്‍ രേഖപ്പെടുത്തില്ല

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള പുതുക്കിയ വിലകള്‍ മരുന്ന് പാക്കേജുകളില്‍ പ്രത്യക്ഷപ്പെടില്ല. പുതുക്കിയ വിലകള്‍ രേഖപ്പെടുത്തുന്നതില്‍ നിന്നും മരുന്നുകമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇളവനുവദിച്ചു. പുതുക്കിയ ചില്ലറ വില്‍പന വില (എംആര്‍പി) രേഖപ്പെടുത്തുന്നതിനായി സ്റ്റോക്കുകള്‍ തിരിച്ചുവിളിക്കേണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഐ) വ്യക്തമാക്കി.

പകരം കമ്പനികള്‍ക്കും ഡീലര്‍മാര്‍ക്കും പുതിയ എംആര്‍പി നല്‍കണം. വിലകള്‍ ചില്ലറ വില്‍പ്പന ശാലകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.ഇതോടെ ഫാര്‍മ കമ്പനികളുടെ അധിക ചെലവുകള്‍ ഒഴിവായി.

പുതിയ ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ ഫലമായി ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെ പലതിന്റെയും നികുതി 12-18 ശതമാനത്തില്‍ നിന്നും 5 ശതമാനമായും പൂജ്യമായും കുറഞ്ഞു. സാധാരണഗതിയില്‍ ഈ മാറ്റങ്ങള്‍ പാക്കേജുകളില്‍ പ്രതിഫലിക്കേണ്ടതുണ്ട്. അതിനായി ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുകയും റീലേബലിംഗ് നടത്തുകയും വേണം.

X
Top