Alt Image
യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆ പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆

എഫ്എംസിജി വിഭാഗത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് റിലയൻസ് റീട്ടെയിൽ

മുംബൈ: എഫ്എംസിജി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി റിലയൻസ് റീട്ടെയിൽ. കമ്പനി അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉൽപ്പന്ന (എഫ്എംസിജി) വിഭാഗത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി ഓഗസ്റ്റ് 29 ന് നടന്ന 45-ാമത് വാർഷിക പൊതുയോഗത്തിൽ റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷ അംബാനി പ്രഖ്യാപിച്ചു. ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വിഭാഗമാണ് റിലയൻസ് റീട്ടെയിൽ.

ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങൾ പരിഹരിക്കുന്ന ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ ബിസിനസ്സിന്റെ ലക്ഷ്യമെന്ന് ഇഷ അംബാനി പറഞ്ഞു. ഈ വിഭാഗത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, ബ്രിട്ടാനിയ തുടങ്ങിയ എഫ്എംസിജി ഭീമന്മാരുമായി റിലയൻസ് റീട്ടെയിൽ മത്സരിക്കും.

ഇതുകൂടാതെ ഇന്ത്യയിലുടനീളമുള്ള ഗോത്രവർഗക്കാരും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും ഉൽ‌പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങൾ ഉടൻ വിപണനം ചെയ്യാൻ കമ്പനി ആരംഭിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

X
Top