കൊച്ചി: നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ജനറേറ്റീവ് പ്രീ ട്രെയിന്ഡ് ട്രാൻസ്ഫോർമർ(ജി.പി.ടി) സംവിധാനം ഒരുക്കാൻ രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസും ബോംബെ ഐ.ഐ.ടിയും കൈകോർക്കുന്നു.
ഭാരത് ജി.പി.ടി എന്ന പേരിൽ ചാറ്റ്ജിപിടിയ്ക്ക് ബദലായി പുതിയ പ്ളാറ്റ്ഫോം തയ്യാറാക്കാൻ ഐ.ഐ.ടി ബോംബെയും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും തയ്യാറെടുക്കുകയാണെന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.
ലാർജ് ലാംഗ്വേജ് മോഡലുകളുടെയും ജനറേറ്റീവ് എ.ഐയുടെയും കാലമാണ് അടുത്ത പതിറ്റാണ്ടെന്ന് ആകാശ് അംബാനി പറഞ്ഞു.
ലോകത്തിലെ സേവന, വ്യവസായ മേഖലകളിൽ വിപ്ളവകരമായ മാറ്റങ്ങളാണ് നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലിവിഷനുകൾക്കായി പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് രൂപം നൽകാനും കമ്പനി ഒരുങ്ങുകയാണ്.