ഇന്ത്യന്‍ വിപണിയില്‍ ഗൃഹോപകരണങ്ങള്‍ക്കുള്ള വിലയും കൂടുന്നുഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇടിവ്ചില്ലറ വിലക്കയറ്റത്തോത്: ആദ്യ 5 സ്ഥാനങ്ങളിൽ നിന്ന് പുറത്തുകടന്ന് കേരളംമാർച്ചിൽ പണപ്പെരുപ്പം ഉയർന്നുഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്

വിപണി മൂല്യം 20 ലക്ഷം കോടി പിന്നിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്സ് ഇന്ഡസ്ട്രീസ് 20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യന് കമ്പനിയായി. ഓഹരി വില ചൊവാഴ്ച 1.89 ശതമാനം ഉയര്ന്ന് 2,958 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയത്.

രണ്ട് ആഴ്ചക്കുള്ളില് വിപണി മൂല്യത്തില് ഒരു ലക്ഷം കോടി രൂപയിലേറെ വര്ധനവാണുണ്ടായത്. 2024 ജനുവരിക്കുശേഷം ഓഹരി വില 14 ശതമാനം ഉയരുകയും ചെയ്തു.

രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തില് സമ്പത്ത് സൃഷ്ടിക്കുന്നതില് മുന് നിരയിലുള്ള കമ്പനിയാണ് റിലയന്സ് ഇന്ഡസ്ട്രീസ്. 2005 ഓഗസ്റ്റില് ഒരു ലക്ഷം കോടി രൂപ വിപണിമൂല്യം നേടിയ കമ്പനി 2019ല് പത്ത് ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

ടിസിഎസ് (15 ലക്ഷം കോടി), എച്ച്ഡിഎഫ്സി ബാങ്ക് (10.5 ലക്ഷം കോടി), ഐസിഐസിഐ ബാങ്ക് (ഏഴ് ലക്ഷം കോടി), ഇന്ഫോസിസ് (ഏഴ് ലക്ഷം കോടി) എന്നിങ്ങനെയാണ് വിപണിമൂല്യത്തില് മുന്നിരയിലുള്ള കമ്പനികള്.

റീട്ടെയില്, ഡിജിറ്റല് സേവനങ്ങള്, വിവിധ സാമ്പത്തിക സേവനങ്ങള്, ടെലികോം, ഓയില് തുടങ്ങിയ വിവിധ മേഖലകളില് റിലയന്സിന് നിലവില് സാന്നിധ്യമുണ്ട്.

X
Top