ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

എച്ച്പിസിഎല്ലിന് 3,483 കോടി രൂപ അറ്റാദായം

മുംബൈ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 3,483 കോടി രൂപ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 3,830 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവർത്തന വരുമാനം മുൻവർഷത്തെ 1,10,323 കോടി രൂപയിൽനിന്ന് 1,39,140 കോടി രൂപയായി ഉയർന്നു. കയറ്റുമതി തീരുവയ്ക്ക് മുമ്പുള്ള മൊത്തം റിഫൈനിംഗ് മാർജിൻ ബാരലിന് 8.80 ഡോളറിൽനിന്ന് 32.15 ഡോളറായി വർധിച്ചു. എന്നാൽ 2026 ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ കമ്പനിക്ക് 8,044 കോടി രൂപയുടെ അറ്റനഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8,201 കോടി രൂപ അറ്റാദായമായിരുന്നു.

രണ്ടാം പാദത്തിൽ കമ്പനിയുടെ വിൽപ്പന 5.5 ശതമാനം വർധിച്ച് 127.3 ലക്ഷം ടണ്ണിലെത്തി. പെട്രോൾ, ഡീസൽ എന്നിവയുടെ സംയുക്ത വിൽപ്പന 10 ശതമാനം ഉയർന്ന് 77.8 ലക്ഷം ടണ്ണായി. റിഫൈനറികൾ 62 ലക്ഷം ടൺ അസംസ്‌കൃത എണ്ണ സംസ്‌കരിച്ചു.

വിശാഖപട്ടണം റിഫൈനറി 95 ശതമാനവും മുംബൈ റിഫൈനറി 109 ശതമാനവും ശേഷിയിൽ പ്രവർത്തിച്ചു. ഹൽദിയ–പനഗഢ് എൽപിജി പൈപ്പ്‌ലൈനിൻ്റെ നിർമാണം പൂർത്തിയാക്കിയ കമ്പനി, വിശാഖ റിഫൈനറിയിൽ ഇന്ത്യയിലെ ആദ്യത്തെ റിഫൈനറി ബ്ലൂ ഹൈഡ്രജൻ യൂണിറ്റും പ്രവർത്തനസജ്ജമാക്കി.

X
Top