ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളംഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുംകുതിച്ചുയർന്ന് സ്വർണം ഇറക്കുമതിഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകത ശക്തം; ഉത്പാദന ശേഷി 90% മുകളില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

റിലയൻസും ബിപിയും ഇന്ത്യൻ ആഴക്കടലിൽ ഊർജ ഉത്പാദനം ആരംഭിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ.ഐ.എൽ) ബി.പി. പി.എൽ.സിയും എം.ജെ ഫീൽഡിൽ നിന്ന് എണ്ണയും വാതകവും ഉത്പാദിപ്പിക്കാൻ തുടങ്ങിയതായി പ്രഖ്യാപിച്ചു.

ആർ. ഐ. എൽ- ബി.പി സംയുക്ത ടീം ഇന്ത്യയുടെ കിഴക്കൻ തീരത്ത് പൂർത്തിയാക്കിയ മൂന്ന് വലിയ പുതിയ ആഴക്കടൽ പദ്ധതികളിൽ അവസാനത്തേതാണ് ഇത്. എം.ജെ ഫീൽഡിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് പ്രഖ്യാപനം.

2020 ഡിസംബറിലെ ഫീൽഡ് ഉത്പാദനത്തിന്റെയും 2021 ഏപ്രിലിലെ ഉപഗ്രഹ ക്ലസ്റ്ററിന്റെയും സ്റ്റാർട്ടപ്പിനെ പിന്തുടർന്നാണ് ഗ്യാസും കണ്ടൻസേറ്റും ആദ്യം എം.ജെ ഫീൽഡിൽ നിന്ന് ഉത്പാദിപ്പിക്കുക. ഈ മൂന്ന് ഫീൽഡുകളും ഒരേ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കും.

പീക്ക് സമയത്ത് മൂന്ന് ഫീൽഡുകളും ചേർന്ന് പ്രതിദിനം ഏകദേശം 30 ദശലക്ഷം ക്യുബിക് മീറ്റർ (പ്രതിദിനം 1 ബില്യൺ ക്യൂബിക് ഫീറ്റ്) വാതകം ഉത്പാദിപ്പിക്കും. ഇത് ഇന്ത്യ മൊത്തത്തിൽ ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ മൂന്നിലൊന്ന് ഭാഗം വരും. ഇന്ത്യയുടെ ഗ്യാസ് ആവശ്യകതയുടെ 15 ശതമാനവും ഇത് നിറവേറ്റും.

2013ലാണ് ഗാഡിമോഗ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഇന്ത്യയുടെ കിഴക്കൻ ഭാഗത്തെ സമുദ്രത്തിൽ ഏകദേശം 1,200 മീറ്റർ അടിയിൽ എം.ജെ ഫീൽഡ് എന്ന സ്ഥലം കണ്ടെത്തുന്നത്, 2019ൽ സാങ്ഷൻ ലഭിച്ചു.

ഭൂഗർഭത്തിൽ ധാരാളം വാതകവും കണ്ടൻസേറ്റുമുള്ള ഉള്ള ഭാഗമാണ് എംജെ. പ്രതിദിനം 12 ദശലക്ഷം ക്യുബിക് മീറ്റർ ഗ്യാസും 25,000 ബാരൽ കണ്ടൻസേറ്റും എം. ജെയിൽ നിന്ന് ലഭിക്കുന്നു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതികൾക്ക് കീഴിലുള്ള നിർണായകമായ പദ്ധതികളിൽ ബി.പിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്.

ഇന്ത്യൻ സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’, ‘എനർജി വിഷൻ’ പദ്ധതികളെ പിന്തുണയ്ക്കാൻ എം.ജെ ഡെവലപ്‌മെന്റ് പദ്ധതികളിലൂടെ കഴിയും. മുകേഷ് അംബാനി, ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, റിലയൻസ് ഇൻഡസ്ട്രീസ്

X
Top