ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം എണ്ണവില വെള്ളിയാഴ്ച ഇടിവ് നേരിട്ടു. മാന്ദ്യഭീതിയാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തുന്നത്. ബ്രെന്റ് ക്രൂഡ് അവധി 36 സെന്റ് അഥവാ 0.4 ശതമാനം കുറഞ്ഞ് 96.23 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 21 സെന്റ് അഥവാ 0.2 ശതമാനം കുറഞ്ഞ് 90.29 ഡോളറിലുമാണുള്ളത്.

കഴിഞ്ഞ സെഷനില്‍ ഇരു സൂചികകളും 2.7 ശതമാനം ഉയര്‍ന്നിരുന്നു. എങ്കിലും 1.5 ശതമാനത്തിന്റെ പ്രതിവാര നഷ്ടം നേരിടാനൊരുങ്ങുകയാണ് ഇപ്പോള്‍ വിപണി. യുഎസ് ഡാറ്റ മെച്ചപ്പെട്ട ഇന്ധന ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുമ്പോള്‍, മാന്ദ്യ ആശങ്കകളും ഒപെക് പ്ലസ് ഉല്‍പാദനത്തില്‍ കുറവ് വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണ വിലയെ പരിമിതപ്പെടുത്തുകയാണെന്ന് റാകുട്ടെന്‍ സെക്യൂരിറ്റീസിന്റെ ചരക്ക് അനലിസ്റ്റ് സറ്റോരു യോഷിദ പറഞ്ഞു.

പ്രതിദിനം 5 ദശലക്ഷം ബാരല്‍ റെക്കോര്‍ഡ് കയറ്റുമതി ചെയ്തതിനാല്‍ യുഎസ് ക്രൂഡ് ഇന്‍വെന്ററി കഴിഞ്ഞയാഴ്ച കുത്തനെ ഇടിഞ്ഞിരുന്നു. റഷ്യന്‍ ക്രൂഡിന് പകരമായി യൂറോപ്യന്‍ രാജ്യങ്ങള്‍ യു.എസിനെ ആശ്രയിച്ചതാണ് കരുതല്‍ ശേഖരം കുറച്ചത്. വിതരണം നിലനിര്‍ത്താന്‍ പരമാവധി ശേഷി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ യു.എസ് റിഫൈനര്‍മാര്‍.

X
Top