തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

2,100 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി റിയൽറ്റി സ്ഥാപനമായ ഒമാക്‌സ്

ഡൽഹി: ദേശീയ തലസ്ഥാനത്തെ ദ്വാരകയിൽ സ്‌പോർട്‌സ് കോംപ്ലക്‌സും റീട്ടെയിൽ പ്രോജക്‌ടും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രോജക്റ്റ് ഡിഡിഎയിൽ നിന്ന് സ്വന്തമാക്കി റിയൽറ്റി സ്ഥാപനമായ ഒമാക്‌സ്. പദ്ധതിക്കായി വേണ്ടി വരുന്ന മൊത്ത നിക്ഷേപം 2,100 കോടി രൂപയാണ്.

പദ്ധതിക്കായി ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ (ഡിഡിഎ) നിന്ന് 50 ഏക്കർ ഭൂമി കമ്പനി സ്വന്തമാക്കി. ഡിസൈൻ ബിൽഡ് ഫിനാൻസ് ആൻഡ് ഓപ്പറേറ്റ് മാതൃകയിലാണ് കമ്പനി പദ്ധതി വികസിപ്പിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ കമ്പനി ഔട്ട്ഡോർ, ഇൻഡോർ കായിക സൗകര്യങ്ങൾ,റീട്ടെയിൽ എന്നി നിർമ്മിക്കും. റീട്ടെയിൽ ഭാഗം ഷോപ്പിംഗ്, ഡൈനിംഗ്, സ്‌പോർട്‌സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് ഇടം നൽകും.

ഇതിനുള്ള മൊത്തം നിക്ഷേപമായ 2,100 കോടി രൂപയിൽ 1,300 – 1,400 കോടി രൂപ സ്പോർട്സ് കോംപ്ലക്‌സിനും ബാക്കിയുള്ളത് റീട്ടെയിൽ മേഖലയ്ക്കുമാണ്. പിപിപി (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) മാതൃകയിൽ ഡിഡിഎ വികസിപ്പിക്കുന്ന ആദ്യത്തെ കായിക സൗകര്യമാണിത്. അതേസമയം വാണിജ്യ മേഖലയിൽ ഒമാക്സ് ഏകദേശം 3.5 ലക്ഷം ചതുരശ്ര അടി റീട്ടെയിൽ സ്ഥലം വികസിപ്പിക്കും.

നിലവിലുള്ള പ്രോജക്ടുകളുടെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനുമായി ഏപ്രിലിൽ കമ്പനി വാർഡ പാർട്ണേഴ്സിൽ നിന്ന് 440 കോടി രൂപ സമാഹരിച്ചിരുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള പ്രമുഖ കമ്പനിയാണ് ഒമാക്സ് ഗ്രൂപ്പ്.

X
Top