ന്യൂഡല്‍ഹി: ദിര്‍ഹം (എഇഡി) അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ (ഐഎന്‍ആര്‍) യില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി വ്യാപാരം തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് ഡോളര്‍ അധിഷ്ഠിത ഇടപാടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ആര്‍ബിഐ നീക്കം. ഐഎന്‍ആര്‍-എഇഡി ട്രേഡുകള്‍ ആരംഭിക്കാന്‍ ഉപഭോക്താക്കളെയും കോര്‍പ്പറേറ്റുകളെയും ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായി പ്രാദേശിക കറന്‍സികളില്‍ സെറ്റില്‍മെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് റിസര്‍വ് ബാങ്ക് നയം. 21.62 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ മൊത്തം കമ്മിയുടെ 8.2 ശതമാനമാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി.
അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തണണെന്ന് കേന്ദ്രബാങ്ക് ശഠിക്കുന്നു. പ്രാദേശിക കറന്‍സിയിലെ വ്യാപാരം ഡോളറിന്റെ ഒഴുക്ക് കുറയ്ക്കുമെന്ന് ബാങ്ക് കരുതുന്നു. രൂപയില്‍ വ്യാപാരം തീര്‍പ്പാക്കാന്‍ ജൂലൈയില്‍ ഇന്ത്യയും യുഎഇയും ധാരണയിലെത്തിയിട്ടുണ്ട്.
മാത്രമല്ല, പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തേണ്ടതിന്റെ ആവശ്യകത, ഈ മാസം നടന്ന ഒരു സെമിനാറില്‍ ഒരു റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ വിദേശനാണ്യ ഡീലര്‍മാരെ അറിയിച്ചിരുന്നു. ഇന്ത്യ-യുഎഇ വ്യാപാരത്തിന്റെ അളവ് ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതും കേന്ദ്രബാങ്കിന്റെ പരിഗണനയിലുണ്ട്.