രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബാങ്ക് ഏറ്റെടുക്കല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) മാറ്റം വരുത്തി. മികച്ച ഉടമസ്ഥത, നിയന്ത്രണം,ഓഹരിയുടമകളുടെ യോഗ്യത എന്നിവ ഉറപ്പുവരുത്തുന്നതാണ് പുതിയ നിയന്ത്രണങ്ങള്‍. സെന്‍ട്രല്‍ ബാങ്ക് ‘മാസ്റ്റര്‍ ഡയറക്ഷന്‍ – റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ബാങ്കിംഗ് കമ്പനികളിലെ ഓഹരികള്‍ അല്ലെങ്കില്‍ വോട്ടിംഗ് അവകാശങ്ങള്‍ ഏറ്റെടുക്കല്‍, കൈവശം വയ്ക്കല്‍) നിര്‍ദ്ദേശങ്ങള്‍, 2023’ പ്രകാരം വലിയ ഓഹരി ഏറ്റെടുക്കലിന് മുന്നോടിയായി ഏറ്റെടുക്കുന്നയാള്‍ റിസര്‍വ് ബാങ്കിന്റെ അനുമതി നേടേണ്ടതുണ്ട്.

ഓഹരി പങ്കാളിത്തമോ മൊത്തം വോട്ടിംഗ് അവകാശമോ 5 ശതമാനത്തില്‍ കൂടുതലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയതായി അനുമതി തേടണം. ഉടമസ്ഥതയിലുള്ള മാറ്റം, പെയ്ഡ് -അപ്പ് ഇക്വിറ്റി ഷെയര്‍ക്യാപിറ്റലിന്റെ 10 ശതമാനമോ അതിലധികമോ ഉടമയില്‍ നിന്നും ഏറ്റെടുക്കുക എന്നീ വിവരം ബാങ്കുകള്‍ അറിഞ്ഞിരിക്കണം. അതിനായി അവര്‍ ഒരു സംവിധാനം രൂപീകരിക്കണം.

പ്രമോട്ടര്‍മാരല്ലാത്ത വന്‍കിട വ്യവസായ സ്ഥാപനങ്ങളുമായി ബന്ധമുള്ള വ്യക്തികള്‍, ധനകാര്യ ഇതര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേടാവുന്ന ഷെയറുകളും വോട്ടവകാശവും 10 ശതമാനമായി പരിമിതപ്പെടുത്തി.ധനകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എന്നിവയുടെ കാര്യത്തില്‍ പരിധി 15 ശതമാനവും പ്രൊമോട്ടറുടെ കാര്യത്തില്‍, പരിധി ബിസിനസ് ആരംഭിച്ച് 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, 26 ശതമാനവുമാണ്. തുടര്‍ച്ചയായ നിരീക്ഷണ ക്രമീകരണങ്ങള്‍ നടത്താനും ആനുകാലിക റിപ്പോര്‍ട്ടുകള്‍ ബോര്‍ഡിന് സമര്‍പ്പിക്കാനും ആര്‍ബിഐ ബാങ്കുകളെ ചട്ടം കെട്ടിയിട്ടുണ്ട്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ ഏരിയ ബാങ്കുകള്‍ (LAB), സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ (SFB), പേയ്മെന്റ് ബാങ്കുകള്‍ (PB) എന്നിവയുള്‍പ്പെടെ എല്ലാ ബാങ്കിംഗ് കമ്പനികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

X
Top